palakkad local

സഹകരണ ധനകാര്യ ബാങ്ക് ജീവനക്കാരനെതിരേ സോഷ്യല്‍ മീഡിയകളില്‍ പ്രചാരണം



ആനക്കര: കുമ്പിടിയില്‍ പ്രവര്‍ത്തിക്കുന്ന സഹകരണ ധനകാര്യ   ബാങ്കിന്റെ ജീവനക്കാരനെതിരെ സോഷ്യല്‍ മീഡിയകളില്‍ പ്രചാരണം. ബാങ്കില്‍ വച്ച സ്വര്‍ണത്തില്‍ തിരിമറി നടത്തി മുക്ക് പണ്ടം വച്ചെന്നും ഇത്തരത്തില്‍ ലക്ഷങ്ങളുടെ തിരിമറി നടത്തിയതായും ഇത് പിന്നീട് ബാങ്കിലെ മറ്റ് ജീവനക്കാരും ഡയറക്ടര്‍മാരും കണ്ടെത്തി ഇയാളെകൊണ്ട് പണം അടപ്പിച്ച ശേഷം  രാജിക്കത്ത് വാങ്ങി ഒഴുവാക്കിയുമെന്നാണ് പ്രചാരണം. കുറച്ച് ദിവസമായി പുകഞ്ഞുകൊണ്ടിരിക്കുന്ന പ്രചാരണം കഴിഞ്ഞ ദിവസം  മുതലാണ് വാട്‌സപ്പിലും ആനക്കരയില്‍ വിവിധ സ്ഥലങ്ങളില്‍ ഒട്ടിച്ച പോസ്റ്ററുകളിലുമായി പ്രചരിക്കുന്നത്. സംസ്ഥനത്തെ പ്രതിപക്ഷത്തെ  പ്രമുഖ രാഷ്ട്രീയ കക്ഷിയുടെ  യുവജന നേതാവിനെതിരെയാണ് പ്രചാരണം നടക്കുന്നത് കുറച്ച് ദിവസമായി ഇദ്ദേഹത്തെ ബാങ്കില്‍ കാണാത്തതും പ്രചാരണം വ്യാപകമാകാന്‍ കാരണമായിട്ടുണ്ട്. സ്വന്തം രാഷ്ട്രീയ കക്ഷിയില്‍പ്പെട്ടവര്‍തന്നെയാണ് പ്രചാരണത്തിന് നേത്യത്വം നല്‍കുന്നതെന്നും ആരോപണമുണ്ട്. രാഷ്ട്രിയ കക്ഷിയുടെ വിവിധ മണ്ഡലം കമ്മറ്റികളും യുവജനനേതാവിനെതിരെയുള്ള ആരോപണത്തിനെതിരെ അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് സംസ്ഥാന കമ്മിറ്റിക്ക് പരാതി അയച്ചതായും വാട്‌സ് ആപ്പില്‍ പ്രചാരിക്കുന്നുണ്ട്. ഇതുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം മുതിര്‍ന്ന നേതാവിന്റെ നേതൃത്വത്തില്‍ തൃത്താല മേഖലയില്‍ ഗ്രൂപ്പ് യോഗം നടന്നതായും പറയുന്നു.ഇതിന് ശേഷമാണ് സംസ്ഥാന കമ്മിറ്റിക്ക് വിവിധ സ്ഥലങ്ങളില്‍ നിന്ന് പരാതി പോയിട്ടുള്ളതെന്നുമാണ് പറയപ്പെടുന്നത്.നല്ല നിലയില്‍ പ്രവര്‍ത്തിക്കുന്ന ബാങ്കിനെതിരെയാണ് ഇപ്പോള്‍ ഇത്തരം പ്രചാരണങ്ങള്‍ നടക്കുന്നത്്.
Next Story

RELATED STORIES

Share it