Districts

സഹകരണ കൂട്ടായ്മയില്‍ കോഴിക്കോട്ട് അന്താരാഷ്ട്ര കാന്‍സര്‍ സെന്റര്‍

കോഴിക്കോട്: സഹകരണ കൂട്ടായ്മയില്‍ കാന്‍സര്‍ ചികില്‍സയ്ക്കും പഠനത്തിനുമായി അന്താരാഷ്ട്ര നിലവാരത്തോടുകൂടി രാജ്യത്തെ ഏറ്റവും മികച്ച കാന്‍സര്‍ സെന്റര്‍ കോഴിക്കോട് ജില്ലയിലെ ചാത്തമംഗലം പഞ്ചായത്തിലെ ചൂലൂരില്‍. എം വി രാഘവന്റെ ആദരസൂചകമായി എംവിആര്‍ കാന്‍സര്‍ സെ ന്റര്‍ എന്ന പേരിലാണ് 2017ഓടെ പ്രവര്‍ത്തനമാരംഭിക്കുക. കെയര്‍ ഫൗണ്ടേഷനാണ് കാന്‍സര്‍ സെന്റര്‍ സ്ഥാപിക്കുന്നത്.
കാലിക്കറ്റ് സിറ്റി സഹകരണ ബാങ്കിന്റെ സംരംഭമാണ് കെയര്‍ ഫൗണ്ടേഷനും എംവിആര്‍ കാന്‍സര്‍ സെന്ററും. 200 പേരെ കിടത്തി ചികില്‍സിക്കാന്‍ സൗകര്യത്തില്‍ വിഭാവനം ചെയ്തിട്ടുള്ള കാന്‍സര്‍ സെന്ററില്‍ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന 30 ശതമാനം രോഗികള്‍ക്ക് സൗജന്യ ചികില്‍സ നല്‍കുമെന്നും ചെയര്‍മാന്‍ സി എന്‍ വിജയകൃഷ്ണന്‍ പറയുന്നു. കുറഞ്ഞ ചെലവില്‍ മികച്ച ചികില്‍സ വാഗ്ദാനം ചെയ്യുന്ന കാന്‍സര്‍ സെന്റര്‍ സഹകരണ മേഖലയ്ക്ക് സമൂഹത്തില്‍ എന്തെല്ലാം ചെയ്യാന്‍ കഴിയും എന്നതിന് ഉത്തമ ഉദാഹരണമായിരിക്കും. കാന്‍സര്‍ ബോധവല്‍ക്കരണ ക്ലാസുകളും നടത്തും. കാന്‍സറിന്റെ പ്രാരംഭ ഘട്ടത്തില്‍തന്നെ കണ്ടുപിടിച്ച് മികച്ച സേവനം നല്‍കി അസുഖം ഭേദമാക്കുക എന്നതാണ് ലക്ഷ്യം.
സിറ്റി സഹകരണ ബാങ്കിന്റെ പതിനഞ്ചര ഏക്കര്‍ സ്ഥലത്ത് പണിയുന്ന സെന്ററില്‍ കാന്‍സര്‍ ചികില്‍സയ്ക്ക് ലോകത്ത് ഇന്ന് ലഭ്യമായ ഏറ്റവും നൂതനമായ എല്ലാ സംവിധാനങ്ങളും ഒരുക്കും. ഏറ്റവും മികച്ച ഗവേഷണ സ്ഥാപനം കൂടിയായിരിക്കും എംവിആര്‍ കാന്‍സര്‍ സെന്ററെന്ന് ചെയര്‍മാന്‍ പറഞ്ഞു. 400 കോടി രൂപയാണ് പ്രതീക്ഷിക്കുന്ന ചെലവ്. കാന്‍സര്‍ സെന്ററിന്റെ ശിലാസ്ഥാപനം 13ന് വൈകീട്ട് നാലിന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി നിര്‍വഹിക്കും. മന്ത്രിമാരായ സി എന്‍ ബാലകൃഷ്ണന്‍, പി കെ കുഞ്ഞാലിക്കുട്ടി, മുന്‍ മന്ത്രി ജി സുധാകരന്‍, എം കെ രാഘവന്‍ എംപി, പി ടി എ റഹീം എംഎല്‍എ എന്നിവര്‍ പങ്കെടുക്കും.വാര്‍ത്താ സമ്മേളനത്തില്‍ വൈസ് ചെയര്‍മാന്‍ ജി കെ ശ്രീനിവാസന്‍, സെക്രട്ടറി ടി വി വേലായുധന്‍, ഖജാഞ്ചി അഡ്വ. ടി എം വേലായുധന്‍, ടി എന്‍ സുഭാഷ് ബാബു പങ്കെടുത്തു.
Next Story

RELATED STORIES

Share it