സസ്‌പെന്‍ഷനിലായ സ്‌കൂള്‍ പ്രിന്‍സിപ്പല്‍ മറ്റൊരിടത്ത് അധ്യാപിക



ന്യൂഡല്‍ഹി: രണ്ടാം ക്ലാസ് വിദ്യാര്‍ഥിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് സസ്‌പെന്‍ഷനിലായ റയാന്‍ ഇന്റര്‍നാഷനല്‍ സ്‌കൂള്‍ പ്രിന്‍സിപ്പല്‍ സ്‌കൂളിന്റെ തന്നെ മറ്റൊരു ശാഖയില്‍ അധ്യാപികയായി കയറി. സപ്തംബര്‍ 18നു രണ്ടാം ക്ലാസ് വിദ്യാര്‍ഥിയായ പ്രഥ്യുമന്‍ ഠാക്കൂറിനെ സ്‌കൂള്‍ ശൗചാലയത്തില്‍ കഴുത്തറുത്തു കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയതിനെ തുടര്‍ന്നാണ് സ്‌കൂള്‍ പ്രിന്‍സിപ്പല്‍ നീരജ ബത്രയെ സസ്‌പെന്റ് ചെയ്തത്. എന്നാല്‍, റയാന്‍ ഇന്റര്‍നാഷനല്‍ സ്‌കൂളിന്റെ 40ാമത് ശാഖയായ ഗുരുഗ്രാമില്‍ നീരജ അധ്യാപികയായി പ്രവേശിച്ച വിവരമാണ് പുറത്തുവന്നത്. സ്‌കൂള്‍ പ്രിന്‍സിപ്പലിനു തന്റെ കടമ പൂര്‍ത്തീകരിക്കാന്‍ കഴിഞ്ഞില്ല. പിന്നീട് എങ്ങനെ ഒരു അധ്യാപികയുടെ കര്‍ത്തവ്യം പൂര്‍ത്തീകരിക്കാവനുമെന്ന് സംഭവത്തോട് പ്രഥ്യുമന്റെ പിതാവ് പ്രതികരിച്ചു.
Next Story

RELATED STORIES

Share it