kasaragod local

സസ്‌പെന്‍ഷനിലായ പോലിസുകാരന്‍ ദമ്പതികളെ കുത്തിപ്പരിക്കേല്‍പ്പിച്ചു



കാസര്‍കോട്: പോലിസ് ഉദ്യോഗസ്ഥനായിരിക്കെ കോഴികച്ചവടവും റിയല്‍ എസ്റ്റേറ്റ് ബിസിനസും നടത്തിയതിന്റെ പേരില്‍ സസ്‌പെന്‍ഷനിലായ വിദ്യാനഗര്‍ പോലിസ് സ്‌റ്റേഷനിലെ സീനിയര്‍ സിവില്‍ പോലിസ് ഓഫിസര്‍ പ്രദീപ് ചവറ തന്റെ വീട്ടിലെ മുകള്‍ നിലയില്‍ താമസക്കാരായ ദമ്പതികളെ കുത്തിപ്പരിക്കേല്‍പ്പിച്ചതായി പരാതി. പരിക്കേറ്റ അജീഷ്, ഭാര്യ ഹര്‍ഷ എന്നിവരെ കാസര്‍കോട്ടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. എന്നാല്‍ തന്റെ വീട്ടില്‍ അനധികൃതമായി താമസിക്കുന്ന ഇവരോട് വീട് ഒഴിയാന്‍ പറഞ്ഞ വൈരാഗ്യത്തില്‍ ഇരുവരും ചേര്‍ന്ന് തന്നെ അക്രമിക്കുകയായിരുന്നുവെന്ന് കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ ചികില്‍സയില്‍ കഴിയുന്ന പ്രദീപ് ചവറ പറഞ്ഞു. ഏതാനും ദിവസം മുമ്പ് പ്രദീപ് ചവറ തങ്ങളെ നിരന്തരം ഭീഷണിപ്പെടുത്തുന്നുവെന്നും കൂട്ടായി കോഴിക്കച്ചവടം നടത്തിയതില്‍ തങ്ങള്‍ക്കും ലഭിക്കാനുള്ള വിഹിതം നല്‍കാതെ പ്രദീപിന്റെ വീട്ടില്‍ നിന്നിറങ്ങില്ലെന്ന് ഇവര്‍ വാര്‍ത്താസമ്മേളനത്തി ല്‍ പറഞ്ഞിരുന്നു. നേരത്തെ ഹര്‍ഷയെ കൈക്ക് പിടിച്ച് മാനഹാനിപ്പെടുത്തിയതിന് കാസര്‍കോട് പോലിസ് പ്രദീപ് ചവറക്കെതിരെ കേസെടുത്തിരുന്നു.
Next Story

RELATED STORIES

Share it