kozhikode local

സവാരിഗിരിഗിരി: ബസ് ഉടമകള്‍ക്കും ജീവനക്കാര്‍ക്കും പരിശീലനം

കോഴിക്കോട്: ജില്ലയിലെ സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്ക് മാന്യമായ യാത്ര ഉറപ്പുവരുത്തുന്നതിനായി ജില്ലാഭരണകൂടം നടപ്പാക്കുന്ന ഓപറേഷന്‍ സവാരിഗിരിഗിരിയുടെ ഭാഗമായി ബസ് ഉടമകള്‍ക്കും ജീവനകാര്‍ക്കും പ്രൊജക്റ്റ് ട്രെയിനിംഗ് നല്‍കുന്നു.
കോഴിക്കോട് പുതിയ സ്റ്റാന്‍ഡില്‍ പ്രവര്‍ത്തിക്കുന്ന കെഡി ബിഒഎ ഇന്‍ഫര്‍മേഷന്‍ സെന്റ്ററില്‍ വെച്ച് പദ്ധതിയുടെ ടെക്‌നോളജി പങ്കാളിയായ ടെക്‌നോവിയ ഇന്‍ഫോ സോല്യൂഷന്‍സ് ആണ് പരിശീലനം നല്‍കുന്നത്.
നാളെ മുതല്‍ 19 വരെ എല്ലാ ദിവസവും രാവിലെ 10 മുതല്‍ വൈകീട്ട് അഞ്ചു വരെയായിരിക്കും പരിശീലനം. പദ്ധതിയുടെ ഭാഗമായി ബസുകളില്‍ ഏര്‍പ്പെടുത്തുന്ന ടിക്കറ്റ് സംവിധാനം ഉപയോഗപെടുത്തി വീല്‍സ്‌കാര്‍ഡ് വഴിയും പണം നല്‍കിയും ടിക്കറ്റ് നല്‍കുന്ന രീതി പരിച്ചയപെടുത്തുകയാണ് പരിശീലനത്തിന്റെ ലക്ഷ്യം. ജില്ലയില്‍ സര്‍വീസ് നടത്തുന്ന എല്ലാ ബസുകളിലും വീല്‍സ്‌കാര്‍ഡ് ടിക്കെറ്റിംഗ് സംവിധാനം നടപ്പിലാക്കിവരുന്നതിനാല്‍ എല്ലാ ബസ് ഉടമകളും ജീവനക്കാരും അവസരം ഉപയോഗപ്പെടുത്തണം.
ട്രെയിനിംഗില്‍ പങ്കെടുക്കുന്നവര്‍ക്ക് കാരുണ്യ ഹെല്‍ത്ത്‌കെയര്‍ ഒരുക്കുന്ന സൗജന്യ െ്രെപമറി ഹെല്‍ത്ത് ചെക്കപ്പ് ഉണ്ടായിരിക്കും. ബ്ലഡ് ഷുഗര്‍, ബ്ലഡ് പ്രഷര്‍, കൊളസ്‌ട്രോള്‍ തുടങ്ങിയവ ഇവിടെ വച്ച് പരിശോധിക്കാം.
Next Story

RELATED STORIES

Share it