സള്‍ഫ്യൂരിക് ആസിഡുമായി ആസ്‌ത്രേലിയയില്‍ ട്രെയിന്‍ പാളംതെറ്റി

കാന്‍ബറ: രണ്ടുലക്ഷം ലിറ്റര്‍ സള്‍ഫ്യൂരിക് ആസിഡുമായി ആസ്‌ത്രേലിയയില്‍ ട്രെയിന്‍ പാളംതെറ്റി. പ്രദേശത്ത് ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഞായറാഴ്ച രാവിലെയായിരുന്നു സംഭവം. വടക്കുപടിഞ്ഞാറന്‍ ക്യൂന്‍സലന്‍സിനു കിഴക്ക് ജൂലിയ ഉള്‍ക്കടലിനു സമീപത്താണ് അപകടമുണ്ടായത്.
മൂന്ന് ട്രെയിന്‍ ഉദ്യോഗസ്ഥരെ നിസ്സാര പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. വാതക ചോര്‍ച്ചയ്ക്കുള്ള സാഹചര്യം ഇപ്പോഴും നിലനില്‍ക്കുന്നതായി പോലിസ് അറിയിച്ചു. അപകടം സംഭവിച്ച മേഖലയില്‍ വെള്ളപ്പൊക്കം നിലനില്‍ക്കുന്നതിനാല്‍ എത്തിച്ചേരാന്‍ ബുദ്ധിമുട്ട് അനുഭവപ്പെടുന്നുണ്ട്.
അപകടകാരണം ഇതുവരെയും വ്യക്തമായിട്ടില്ല. ഏറെ അപകടകാരിയായ സള്‍ഫ്യൂരിക് ആസിഡ് ശരീരത്തില്‍ വീണാല്‍ പൊള്ളലേല്‍ക്കാന്‍ വളരെയധികം സാധ്യതയുണ്ട്.
Next Story

RELATED STORIES

Share it