സല്‍മാന്‍ഖാന്റെ ജാമ്യഹരജിയില്‍ വിധി ഇന്ന്

ജോധ്പൂര്‍: കൃഷ്ണമൃഗ വേട്ടക്കേസില്‍ ശിക്ഷിക്കപ്പെട്ട ബോളിവുഡ് താരം സല്‍മാന്‍ഖാന്റെ ജാമ്യാപേക്ഷയില്‍ വിധി പറയുന്നത് സെഷന്‍സ് കോടതി ഇന്നേക്കു മാറ്റി. അഞ്ചു വര്‍ഷത്തെ തടവുശിക്ഷയാണ് സല്‍മാന് കോടതി വിധിച്ചത്. കേസന്വേഷണത്തില്‍ പഴുതുകളുണ്ടെന്നും കൃഷ്ണമൃഗത്തെ വെടിവച്ചത് സല്‍മാനാണെന്ന് തെളിയിക്കപ്പെട്ടിട്ടില്ലെന്നും പ്രതിഭാഗം അഭിഭാഷകന്‍ മഹേഷ് ബോറ വാദിച്ചു. കേസിലെ സാക്ഷിമൊഴി വിശ്വസനീയമല്ലെന്നും അദ്ദേഹം പറഞ്ഞു. കേസുമായി ബന്ധപ്പെട്ട കീഴ്‌ക്കോടതി രേഖകള്‍ മജിസ്‌ട്രേറ്റ് രവീന്ദര്‍ കുമാര്‍ ജോഷി ആവശ്യപ്പെട്ടിട്ടുണ്ട്. ജോധ്പൂര്‍ സെന്‍ട്രല്‍ ജയിലിലാണ് സല്‍മാനെ പാര്‍പ്പിച്ചിരിക്കുന്നത്.
Next Story

RELATED STORIES

Share it