Flash News

സല്‍മാനെ ഹൈക്കോടതി വെറുതെവിട്ടു

മുംബൈ : ഉറങ്ങിക്കിടന്നവരുടെ മേല്‍ വാഹനമോടിച്ചുകയറ്റി ഒരാളുടെ മരണത്തിനും നാലു പേര്‍ക്ക് പരിക്കേല്‍ക്കേല്‍ക്കുന്നതിനും ഇടയാക്കിയെന്ന കേസില്‍ ബോളിവുഡ് താരം സല്‍മാന്‍ ഖാനെ മുംബൈ ഹൈക്കോടതി വെറുതെവിട്ടു.

കേസിലെ പ്രധാന സാക്ഷി പോലീസ് കോണ്‍സ്റ്റബിള്‍ രവീന്ദ്രപാട്ടീലിന്റെ മൊഴി വിശ്വസനീയമല്ലെന്ന നിഗമനത്തിലാണ് കോടതി സല്‍മാനെ വെറുതെവിട്ടത്. 2002 സപ്തംബര്‍ 28നാണ് കേസിനാസ്പദമായ അപകടമുണ്ടാകുന്നത്്. കേസില്‍ സെഷന്‍സ് കോടതി മനഃപൂര്‍വമല്ലാത്ത നരഹത്യ ആരോപിച്ച് സല്‍മാനെ അഞ്ചുവര്‍ഷം കഠിനതടവിനു ശിക്ഷ വിധിച്ചുവെങ്കിലും അന്നുതന്നെ ഹൈക്കോടതിയില്‍നിന്ന് ജാമ്യം ലഭിച്ചിരുന്നു.

സല്‍മാന്റെ അംഗരക്ഷകനായിരുന്ന രവീന്ദ്രപാട്ടീല്‍ പോലീസില്‍ നല്‍കിയ മൊഴിയില്‍ സല്‍മാന്‍ മദ്യപിച്ചിരുന്നതായി ആരോപിച്ചിരുന്നില്ല. എന്നാല്‍ 2002 ഒക്ടോബര്‍ ഒന്നിന് നല്‍കിയ മജിസ്‌ട്രേട്ടിനു മുമ്പാകെ സമര്‍പ്പിച്ച മൊഴിയില്‍ സല്‍മാന്‍ മദ്യപിച്ചിരുന്നുവെന്ന് പറഞ്ഞിരുന്നു. സല്‍മാന്റെ രക്തപരിശോധനഫലം വന്നതിനുശേഷമാണ് പാട്ടീല്‍ ഇത്തരത്തില്‍ മൊഴി നല്‍കിയത്. ഈ മൊഴി വിശ്വസനീയമല്ലെന്ന് കണ്ടെത്തിയാണ് കോടതി സല്‍മാനെ കുറ്റവിമുക്തനാക്കിയത്.
Next Story

RELATED STORIES

Share it