സലില്‍ എസ് പരേഖ് സിഇഒ

ന്യൂഡല്‍ഹി: ഇന്ത്യയിലെ പ്രധാന ഐടി കമ്പനികളിലൊന്നായ ഇന്‍ഫോസിസിന്റെ സിഇഒയും മാനേജിങ് ഡയറക്ടറുമായി സലില്‍ എസ് പരേഖിനെ നിയമിച്ചു. 2018 ജനുവരി 2ന് അദ്ദേഹം ചുമതലയേല്‍ക്കുമെന്ന് ഇന്‍ഫോസിസ് വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. ഐടി വ്യവസായത്തില്‍ 30 വര്‍ഷത്തെ പ്രവര്‍ത്തനാനുഭവം സലിലിനുണ്ട്. പല വ്യവസായ നേട്ടങ്ങള്‍ കൈവരിച്ചതിലും ഇദ്ദേഹത്തിന്റെ പേരില്‍ റെക്കോഡുകളുണ്ടെന്നും ഇന്‍ഫോസിസ് ബോര്‍ഡ് ചെയര്‍മാന്‍ നന്ദന്‍ നിലേകനി പറഞ്ഞു.
താല്‍ക്കാലിക സിഇഒയും മാനേജിങ് ഡയറക്ടറുമായ യു ബി പ്രവീണ്‍ റാവു 2018 ജനുവരി 2നു രാജിവയ്ക്കും.
റാവു ചീഫ് ഓപറേറ്റിങ് ഓഫിസറായും കമ്പനിയുടെ മുഴുവന്‍ സമയ ഡയറക്ടറായും തുടരുമെന്ന് ഇന്‍ഫോസിസ് അറിയിച്ചു. കപ്‌ഗെ മിനി കമ്പനിയിലായിരുന്നു പരേഖ് നേരത്തേ പ്രവര്‍ത്തിച്ചിരുന്നത്.
Next Story

RELATED STORIES

Share it