Flash News

സലാഹാണ് താരം

ലണ്ടന്‍: ഈജിപ്ഷ്യന്‍ ഫുട്‌ബോള്‍ താരമായ, ലിവര്‍പൂള്‍ സ്റ്റാര്‍ സ്‌ട്രൈക്കര്‍ മുഹമ്മദ് സലാഹിന്റെ ആരാധകര്‍ അദ്ദേഹത്തിന്റെ വിശ്വാസത്തെ പുകഴ്ത്തുന്ന വീഡിയോ പുറത്ത്. ഗാലറിയില്‍ നിന്നു സലാഹിനെ പുകഴ്ത്തിക്കൊണ്ടുള്ള മുദ്രാവാക്യത്തിലാണു തങ്ങള്‍ അദ്ദേഹത്തിന്റെ വിശ്വാസത്തെയും സ്വീകരിക്കുമെന്ന് ആരാധകര്‍ പ്രഖ്യാപിക്കുന്നത്.
മു സാ-ലാ-ലാ-ലാ-ലാഹ്, മു സാ-ലാ-ലാ-ലാ-ലാഹ്, അവന്‍ നിങ്ങള്‍ക്കു നല്ലവനാണെങ്കില്‍, അവന്‍ എനിക്കും നല്ലവനാണ്. അവന്‍ കുറച്ചു സ്‌കോര്‍ കൂടി നേടുകയാണെങ്കില്‍, ഞാനും ഒരു മുസ്‌ലിമായി മാറും. അവന്‍ പള്ളിയിലിരിക്കുകയാണ്്. അവിടെ പോവാനാണു ഞാനും ആഗ്രഹിക്കുന്നത്- ആരാധകരുടെ ഈ മന്ത്രമാണു സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിക്കുന്നത്്. ലിവര്‍പൂള്‍ ആരാധകരുടെ മന്ത്രത്തിനു സാമൂഹിക മാധ്യമങ്ങളില്‍ വന്‍ സ്വീകാര്യതയാണു ലഭിച്ചത്. മേഖലയിലെ വംശീയാതിക്രമങ്ങള്‍ അവസാനിപ്പിക്കാന്‍ മറ്റാരേക്കാളും മുഹമ്മദ് സലാഹിനു കഴിയുമെന്നു സാമൂഹിക മാധ്യമങ്ങളില്‍ ചിലര്‍ അഭിപ്രായപ്പെട്ടു.
ഈജിപ്തില്‍ നിന്നുള്ള സലാഹ് കളിയിലെ മികവു കൊണ്ട് അതിവേഗം ഇംഗ്ലണ്ടിലെ ഫുട്‌ബോള്‍ ആരാധകരുടെ ഇഷ്ടതാരമായി മാറുകയായിരുന്നു.  ഈയിടെ പോര്‍ട്ടോക്കെതിരായ മാച്ചില്‍ തന്റെ 30ാമത്തെ ഗോള്‍ അടിച്ച് സലാഹ് ലിവര്‍പൂളിന്റെ 125 വര്‍ഷത്തെ ചരിത്രത്തിലെ 13ാമത്തെ മികച്ച കളിക്കാരനായി മാറി. ചിലര്‍ അര്‍ജന്റീനയുടെ ഫുട്‌ബോള്‍ ഇതിഹാസം ലയണല്‍ മെസ്സിയോടാണു സലാഹിനെ ഉപമിക്കുന്നത്.
ഇംഗ്ലീഷ് ഫുട്‌ബോള്‍ ചരിത്രത്തിലെ വംശീയാത്രിക്രമങ്ങള്‍ അവസാനിപ്പിക്കുന്നതില്‍ സലാഹിന്റെ ജനപ്രിയത വളരെ സഹായിക്കുമെന്നു നിരീക്ഷകര്‍ കരുതുന്നു. 2017-2018ന്റെ മധ്യപാദത്തില്‍ ഫുട്‌ബോള്‍ താരങ്ങള്‍ക്കെതിരായ വംശീയാതിക്രമങ്ങള്‍ വര്‍ധിച്ചുവരുന്നതായി വംശീയ അതിക്രമങ്ങള്‍ക്കേതിരേ പ്രവര്‍ത്തിക്കുന്ന സംഘടന വ്യക്തമാക്കി. 2017 അവസാനത്തോടെ 282 വംശീയാതിക്രമങ്ങള്‍ നടന്നു. തൊട്ടു മുമ്പത്തെ സീസണ്‍ അപേക്ഷിച്ച് 59 ശതമാനം വര്‍ധയാണ് ഇക്കാലയളവില്‍ രേഖപ്പെടുത്തിയത് എന്ന് ഇവര്‍ പറയുന്നു.
Next Story

RELATED STORIES

Share it