kannur local

സലഫിസത്തിന്റെ രക്ഷാകര്‍തൃത്വം ഇസ്‌ലാമിനു വേണ്ട: ഖലീല്‍ ബുഖാരി

കണ്ണൂര്‍: ആഗോളതലത്തിലും ഇപ്പോള്‍ കേരളത്തിലും സലഫി പ്രസ്ഥാനത്തിന്റെ പ്രവര്‍ത്തനങ്ങള്‍ ഭീഷണിയായി മാറിയെന്നും ഇവരുടെ രക്ഷാകര്‍തൃത്വം ഇസ്‌ലാമിന് ആവശ്യമില്ലെന്നും കേരള മുസ്‌ലിം ജമാഅത്ത് സംസ്ഥാന ജനറല്‍ സെക്രട്ടറി ഇബ്രാഹീം ഖലീല്‍ ബുഖാരി തങ്ങള്‍. തീവ്രവാദം: സലഫിസം വിചാരണ ചെയ്യപ്പെടുന്നു” എന്ന പ്രമേയത്തിലുള്ള എസ്‌വൈഎസ് ആദര്‍ശ കാംപയിന്‍ സംസ്ഥാനതല ഉദ്ഘാടനം കണ്ണൂരില്‍ നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. സമാധാനത്തിന്റെയും സഹിഷ്ണുതയുടെയും മതമായ ഇസ്‌ലാമിന്റെ പേരില്‍ അസഹിഷ്ണുതയുടെയും തീവ്രവാദ പ്രവര്‍ത്തനങ്ങളുടെയും സന്ദേശം നല്‍കുന്ന ഇത്തരം പ്രസ്ഥാനങ്ങളെ സമൂഹം തിരിച്ചറിയണം. ഇസ്‌ലാം മാനവര്‍ക്ക് സുരക്ഷ നല്‍കുന്ന സമാധാനത്തിന്റെ മതമാണ്. മുസ്‌ലിം രാജ്യങ്ങളിലെ സമാധാനകാംക്ഷികളായ ജനങ്ങള്‍ ഇപ്പോള്‍ സുരക്ഷാ ഭീഷണി നേരിടുകയാണ്. ഈജിപ്തിലെ പള്ളിയില്‍ ആരാധനയ്‌ക്കെത്തിയ 300 പേരെയാണ് സലഫിസ്റ്റുകള്‍ കൊന്നൊടുക്കിയത്. സലഫി സ്വാധീനം ഇല്ലാത്ത പ്രദേശങ്ങളില്‍ മുസ്‌ലിംകളുടെയും മറ്റു മതവിഭാഗങ്ങളുടെയും ജീവിതം സ്വസ്ഥകരമാണ്. ഇന്ത്യയില്‍ ഏറെ മെച്ചപ്പെട്ട സാമൂഹികാന്തരീക്ഷം നിലനില്‍ക്കുന്ന കേരളത്തില്‍ മതപരമായ ധ്രുവീകരണത്തിന് അനുകൂലമായ സാഹചര്യം ഒരുക്കിക്കൊടുക്കുന്നതില്‍ വര്‍ഗീയവാദികളും തീവ്രവാദികളും മല്‍സരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. കേരള മുസ്‌ലിം ജമാഅത്ത് സംസ്ഥാന വൈസ് പ്രസിഡന്റ് പട്ടുവം കെ പി അബൂബക്കര്‍ മുസ്‌ല്യാര്‍ അധ്യക്ഷത വഹിച്ചു. എസ്‌വൈഎസ് സംസ്ഥാന പ്രസിഡന്റ് പേരോട് അബ്ദുര്‌റഹ്മാന്‍ സഖാഫി മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാന ജനറല്‍ സെക്രട്ടറി മജീദ് കക്കാട്, റഹ്മത്തുല്ല സഖാഫി എളമരം, സ്വാദിഖ് വെളിമുക്ക്, എന്‍ അബ്ദുലത്തീഫ് സഅദി, പള്ളങ്കോട് അബ്ദുല്‍ ഖാദര്‍ മദനി സംസാരിച്ചു.
Next Story

RELATED STORIES

Share it