Kerala

'സര്‍' വിളി ഒഴിവാക്കണം: നിയുക്ത സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍

സര്‍ വിളി ഒഴിവാക്കണം: നിയുക്ത  സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍
X
p.sreeramakrishnan-Mla

പൊന്നാനി: കൊളോണിയല്‍ മാതൃകയില്‍ വിളിച്ചുവരുന്ന സര്‍ എന്ന സംബോധനാരീതി ഒഴിവാക്കേണ്ട കാലമായെന്ന് നിയുക്ത നിയമസഭാ സ്പീക്ക ര്‍ പി ശ്രീരാമകൃഷ്ണന്‍. പൊന്നാനിയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. സര്‍ എന്ന വിളി ഒഴിവാക്കുന്നതിനെക്കുറിച്ച് നിയമസഭാംഗങ്ങള്‍ ചര്‍ച്ചചെയ്യണം. താന്‍ ജനിക്കുന്നതിനു മുമ്പുതന്നെ രാഷ്ട്രീയപ്രവര്‍ത്തനം തുടങ്ങിയ വിഎസിനെപ്പോലുള്ളവര്‍ സര്‍ എന്ന് സംബോധന ചെയ്യേണ്ടിവരുന്നത് തന്നെ അസ്വസ്ഥനാക്കുമെന്നും ശ്രീരാമകൃഷ്ണന്‍ പറഞ്ഞു. നിയമസഭയിലെ അച്ചടക്കത്തിന്റെ പേരിലാണ് സര്‍ എന്ന വിളി സാങ്കേതികമായി തുടരുന്നത്. എങ്കിലും അത് കൊളോണിയല്‍ സംസ്‌കാരത്തിന്റെ ഭാഗമാണെന്നും ഇക്കാര്യത്തില്‍ പുതിയ മാതൃക ഉണ്ടാവണമെന്നും അദ്ദേഹം പറഞ്ഞു.
ഒരിക്കലും നിയമസഭയില്‍ അച്ചടക്കം പഠിപ്പിക്കാന്‍ വടിയുമായി വരുന്ന അധ്യാപകനാവാന്‍ തനിക്കാവില്ല. ജീവിതത്തില്‍ അധ്യാപകനായപ്പോ ള്‍ വടി ഉപയോഗിക്കാത്തയാളാണു താന്‍. നിയമസഭയില്‍ എല്ലാവര്‍ക്കും അവസരം നല്‍കുന്ന സ്പീക്കറാവാനാണു തീരുമാനം.
ബിജെപി എംഎല്‍എയും ഒറ്റയാനായ പി സി ജോര്‍ജും ഭരണപക്ഷവും പ്രതിപക്ഷവും തന്റെ മുന്നില്‍ ഒരുപോലെയാണെന്നും എല്ലാവര്‍ക്കും സംസാരിക്കാനുള്ള അവകാശം നല്‍കുമെന്നും സ്പീക്കര്‍പദവി ഒരു വെല്ലുവിളിയായി തോന്നിയിട്ടില്ലെന്നും പി ശ്രീരാമകൃഷ്ണന്‍ പറഞ്ഞു. മുന്‍ സ്പീക്കര്‍മാരുടെ കീഴ്‌വഴക്കങ്ങള്‍ മാതൃകയാണെന്നും ഇക്കാര്യത്തില്‍ ആരെയും റോള്‍മോഡല്‍ ആക്കുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Next Story

RELATED STORIES

Share it