kasaragod local

സര്‍വേ പ്രവര്‍ത്തനങ്ങള്‍ക്കുള്ള ജിപിഎസ്‌ കണ്‍ട്രോള്‍ പോയിന്റുകള്‍ നശിപ്പിക്കരുത് : കലക്ടര്‍



കാസര്‍കോട്്: സര്‍വെയും ഭൂരേഖയും വകുപ്പിന് കീഴില്‍ നടന്നു വരുന്ന സര്‍വെ പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടി കേരള ലാന്റ് ഇന്‍ഫര്‍മേഷന്‍ മിഷന്‍ മുഖേന ജില്ലയില്‍ വിവിധ സ്ഥലങ്ങളിലായി ജിപിഎസ് ഗ്രൗണ്ട് ക ണ്‍ട്രോള്‍ പോയിന്റുകള്‍ സ്ഥാപിച്ചുവരുന്നു. സര്‍ക്കാര്‍, അര്‍ദ്ധസര്‍ക്കാര്‍, പൊതുമേഖലാ സ്ഥാപനങ്ങള്‍, സ്വകാര്യ വ്യക്തികള്‍ എന്നിവരുടെ ഭൂമികളില്‍ സ്ഥാപിച്ചുവരുന്ന ജിപിഎസ് ഗ്രൗണ്ട് കണ്‍ട്രോള്‍പോയിന്റുകള്‍ സര്‍ക്കാറിന്റെ വിവിധ സര്‍വെ പ്രവര്‍ത്തനങ്ങള്‍ക്കും വിവിധ വകുപ്പുകളുടെ പ്രവര്‍ത്തനങ്ങളായ റോഡ്, തോട്, ഡ്രെയിനേജ് തുടങ്ങിയവയുടെ പ്ലാനിങ് വര്‍ക്കിനും പ്രൊപ്പോസല്‍ തയ്യാറാക്കുന്നതിനും ഇതര വകുപ്പുകളുടെ സമാന സ്വഭാവമുള്ള ജോലികളുടെ പൂര്‍ത്തീകരണത്തിനും ആവശ്യമായി വരുന്നവയാണ്. ഈ സാഹചര്യത്തില്‍ അതാത് സര്‍ക്കാര്‍, അര്‍ദ്ധ സര്‍ക്കാര്‍,തുടങ്ങിയവരുടെ ഭൂമിയിലും കെട്ടിടത്തിലും സ്ഥാപിച്ചിട്ടുള്ളതും സ്ഥാപിക്കുന്നതുമായ പോയിന്റുകള്‍ യാതൊരു കാരണവശാലും നശിപ്പിക്കാനോ, മാറ്റി സ്ഥാപിക്കാനോ പാടില്ലെന്ന് ജില്ലാ കലക്ടര്‍ ജീവന്‍ ബാബു കെ നിര്‍ദ്ദേശം നല്‍കി. ജിപിഎസ് ഗ്രൗണ്ട് കണ്‍ട്രോള്‍ പോയിന്റുകള്‍ എല്ലാ മാസവും പരിശോധിക്കേണ്ടതും അതിന്റെ സംരക്ഷണം അതാത് വില്ലേജ് ഓഫിസര്‍മാര്‍ എന്നിവര്‍ ഉറപ്പുവരുത്തണം.
Next Story

RELATED STORIES

Share it