malappuram local

സര്‍വകലാശാല-ഗ്രാമപ്പഞ്ചായത്ത് സഹകരണം: വൈസ് ചാന്‍സലറും പഞ്ചായത്ത് പ്രസിഡന്റുമാരും ചര്‍ച്ച നടത്തി

ചേളാരി: സര്‍വകലാശാല സ്ഥിതിചെയ്യുന്ന പഞ്ചായത്തുകളിലെ ഭാരവാഹികളുമായി കാലിക്കറ്റ് സര്‍വകലാശാലാ വൈസ് ചാന്‍സലര്‍ ഡോ. കെ മുഹമ്മദ് ബഷീര്‍ വിവിധ വികസന പദ്ധതികളെ കുറിച്ച് ചര്‍ച്ചനടത്തി. തേഞ്ഞിപ്പലം പഞ്ചായത്ത് പ്രസിഡന്റ് സഫിയ റസാഖ്, പള്ളിക്കല്‍ പഞ്ചായത്ത് പ്രസിഡന്റ് മിഥുന, പഞ്ചാത്ത് അംഗം സാബിറ, ചേലേമ്പ്ര പഞ്ചായത്ത് പ്രസിഡന്റായ സി രാജേഷ് എന്നിവരും സര്‍വകലാശാലാ രജിസ്ട്രാര്‍ ഡോ. ടിഎ അബ്ദുല്‍ മജീദും ചര്‍ച്ചയില്‍ പങ്കെടുത്തു. എന്‍എസ്എസിന്റെ സഹകരണത്തോടെ സര്‍വകലാശാല നടപ്പാക്കുന്ന സ്വച്ഛകാംപസ്, സ്വച്ഛഭാരത് പദ്ധതിയുടെ പ്രയോജനം മൂന്നു പഞ്ചായത്തുകള്‍ക്കും ലഭിക്കുന്നതിന് നടപടിയെടുക്കും.
ലൈഫ്‌ലോങ് ലേണിങ്, സൈക്കോളജി, ബോട്ടണി തുടങ്ങിയ പഠനവകുപ്പുകളുടെ വിദഗ്ധ സേവനം പഞ്ചായത്തുകള്‍ക്ക് പ്രയോജനപ്പെടുത്താന്‍ അവസരമൊരുക്കും. സാക്ഷരത, കൗണ്‍സലിങ്, പ്രസംഗപരിശീലനം, സസ്യപരിപാലനം തുടങ്ങിയ മേഖലകളില്‍ സഹകരണ സാധ്യതകള്‍ പ്രയോജനപ്പെടുത്തും. എന്‍സിസിയുടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച് ആശങ്കയകറ്റുന്നതിന് യോഗം വിളിക്കുമെന്നും ഡോ.കെ മുഹമ്മദ് ബഷീര്‍ അറിയിച്ചു. കാംപസില്‍ മാലിന്യം നിക്ഷേപിക്കാതിരിക്കാന്‍ എല്ലാവരും ശ്രദ്ധചെലുത്തണമെന്ന് വൈസ് ചാന്‍സലര്‍ നിര്‍ദ്ദേശിച്ചു.
സര്‍വകലാശാലയുടെ വിദഗ്ധസേവനം പൊതുജനങ്ങള്‍ക്കായി പ്രയോജനപ്പെടുത്താന്‍ കഴിയുന്ന പ്രൊജക്ടുകള്‍ തയ്യാറാക്കി സമര്‍പ്പിക്കാമെന്ന് പഞ്ചായത്ത് ഭാരവാഹികള്‍ പറഞ്ഞു. സര്‍വകലശാല സമീപ പഞ്ചായത്തുകള്‍ക്കായി ഇത്തരം ഒരു യോഗം വിളിച്ചുചേര്‍ത്തതില്‍ അവര്‍ സന്തോഷം രേഖപ്പെടുത്തി.
Next Story

RELATED STORIES

Share it