സര്‍വകലാശാല അനധ്യാപക തസ്തികകളിലേക്ക് വിജ്ഞാപനം; റാങ്ക് ലിസ്റ്റുകളുടെ കാലാവധി മൂന്ന് മാസത്തേക്ക് നീട്ടി

തിരുവനന്തപുരം: സംസ്ഥാനത്തെ വിവിധ സര്‍വകലാശാലകളിലെ അനധ്യാപക തസ്തികകളിലേക്ക് വിജ്ഞാപനം പുറപ്പെടുവിക്കാന്‍ പിഎസ്‌സി തീരുമാനിച്ചു. സെക്രട്ടേറിയറ്റ് അസിസ്റ്റന്റ് തസ്തികയ്ക്ക് തുല്യമായ യോഗ്യതകളാണ് സര്‍വകലാശാല അസിസ്റ്റന്റിനും നിശ്ചയിച്ചിട്ടുള്ളത്.
മാര്‍ച്ച് 31ന് അവസാനിക്കുന്ന റാങ്ക്‌ലിസ്റ്റുകളുടെ കാലാവധി മൂന്ന് മാസത്തേക്ക് നീട്ടാനും കമ്മിഷന്‍ യോഗം തീരുമാനിച്ചു.സര്‍വകലാശാലകളിലെ അനധ്യാപക തസ്തികകളിലെ നിയമനം പിഎസ്‌സിക്ക് വിട്ടുകൊണ്ട് സര്‍ക്കാര്‍ ഉത്തരവിറക്കിയിരുന്നു.
ഇതസനുരിച്ച് പിഎസ്‌സി ചട്ടങ്ങള്‍ രൂപീകരിക്കുകയും ചെയ്തു. സെക്രട്ടേറിയറ്റ് അസിസ്റ്റന്റിന്റെ യോഗ്യത തന്നെയാണ് സര്‍വകലാശാല അസിസ്റ്റന്റിനും നിശ്ചചയിച്ചിരുന്നത്. അതിനാല്‍, സെക്രട്ടേറിയറ്റ് അസിസ്റ്റന്റ് ലിസ്റ്റില്‍ നിന്നും സര്‍വകലാശാലകളിലേക്ക് നിയമനം നടത്താനായിരുന്നു തീരുമാനം. എന്നാല്‍, ഇങ്ങനെ നിയമനം നടത്തുന്നത് ഹൈക്കോടതി തടഞ്ഞതോടെയാണ് പുതിയ വിജ്ഞാപനം പുറപ്പെടുവിക്കാന്‍ യോഗം തീരുമാനിച്ചത്. പരീക്ഷ നടത്തി ആറു മാസത്തിനുള്ളില്‍ റാങ്ക്‌ലിസ്റ്റ് പ്രസിദ്ധീകരിക്കാനാണ് കമ്മീഷന്‍ തീരുമാനം. സര്‍ക്കാര്‍ ആവശ്യപ്പെട്ടതനുസരിച്ച് റാങ്ക്‌ലിസ്റ്റുകളുടെ കാലാവധി മൂന്ന് മാസത്തേക്ക് നീട്ടാനും യോഗം തീരുമാനിച്ചു. 300 റാങ്ക്‌ലിസ്റ്റുകള്‍ക്ക് ഇതിന്റെ പ്രയോജനം ലഭിക്കും. മാര്‍ച്ച് 31ന് അവസാനിക്കുന്ന ലിസ്റ്റുകളുടെ കാലാവധിയാണ് നീട്ടിയത്.
Next Story

RELATED STORIES

Share it