malappuram local

സര്‍വകലാശാലാ സുവര്‍ണ ജൂബിലി: കീ ചെയിനും പേപ്പര്‍ പേനയും പുറത്തിറക്കി

തേഞ്ഞിപ്പലം: കാലിക്കറ്റ് സര്‍വകലാശാലാ സുവര്‍ണ ജൂബിലി സ്മരണികയായി കീ ചെയിനും പേനയും വിതരണം ആരംഭിച്ചു.
സര്‍വകലാശാലാ സെന്‍ട്രല്‍ കോപ്പറേറ്റീവ് സ്റ്റോര്‍ അങ്കണത്തില്‍ നടന്ന ചടങ്ങില്‍ സുവര്‍ണ ജൂബിലി കീ ചെയിന്‍ വിതരണോദ്ഘാടനം പ്രോ വൈസ് ചാന്‍സലര്‍ ഡോ.പി മോഹനും അഗസ്ത്യവൃക്ഷത്തിന്റെ വിത്തുകൂടി ഉള്‍പ്പെടുത്തിയ പേപ്പര്‍ പേനയുടെ വിതരണോദ്ഘാടനം രജിസ്ട്രാര്‍ ഡോ.ടി എ അബ്ദുല്‍ മജീദും നിര്‍വഹിച്ചു.
കീ ചെയിന്‍ ഡോ.കെ വി മോഹനനും പേപ്പര്‍ പേന ഡിഎസ്‌യു ചെയര്‍പേഴ്‌സണ്‍ കെ ആര്‍ രമ്യയും ഏറ്റുവാങ്ങി.   സുവര്‍ണ്ണ ജൂബിലിയുടെ ദീപ്തസ്മരണ ദീര്‍ഘകാലം നിലനിര്‍ത്തുന്നതിനും വിദ്യാര്‍ഥികളുടെയും പൊതുസമൂഹത്തിന്റെയും സഹകരണം ഇക്കാര്യത്തില്‍ തേടുന്നതിനുമായാണ് സ്വര്‍ണ വര്‍ണത്തില്‍ സര്‍വകലാശാലാ സുവര്‍ണ ജൂബിലി എംബ്ലം പതിച്ച കീ ചെയിനും അഗസ്ത്യവൃക്ഷത്തിന്റെ വിത്തുകൂടി ഉള്‍പ്പെടുത്തിയ പേപ്പര്‍ പേനയും ലഭ്യമാക്കുന്നതെന്ന് ചടങ്ങ് ഉദ്ഘാടനം ചെയ്ത പ്രോവൈസ് ചാന്‍സലര്‍ ഡോ. പി മോഹന്‍ പറഞ്ഞു.
ഗോള്‍ഡന്‍ ജൂബിലി മെമെന്റോസ്  സുവനീര്‍ കമ്മിറ്റി കോഡിനേറ്റര്‍ ഡോ.ജോണ്‍ ഇ തോപ്പില്‍ അധ്യക്ഷനായിരുന്നു. ഐക്യൂഎസി ഡയറക്ടര്‍ ഡോ. എം മനോഹരന്‍, പ്രഫ. എം സാബു, ഡോ.ടി എം വാസുദേവന്‍, കോപറേറ്റീവ് സ്റ്റോ ര്‍ സെക്രട്ടറി കെ വിജയകുമാര്‍  പങ്കെടുത്തു.
Next Story

RELATED STORIES

Share it