thiruvananthapuram local

സര്‍വകക്ഷി സംഘത്തെ അയക്കണം: ശിവകുമാര്‍ എംഎല്‍എ

തിരുവനന്തപുരം: ഓഖി ദുരന്തത്തിന് കേന്ദ്രസര്‍ക്കാര്‍ അനുവദിച്ച 169.63 കോടിരൂപ അപര്യാപ്തമാണെന്നും അര്‍ഹമായ തുക നേടിയെടുക്കുന്നതിന് മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ സര്‍വകക്ഷി സംഘം ഡല്‍ഹിയിലെത്തി പ്രധാനമന്ത്രിയെയും ബന്ധപ്പെട്ട മന്ത്രിമാരെയും കാണണമെന്ന് വിഎസ് ശിവകുമാര്‍ എംഎല്‍എ ആവശ്യപ്പെട്ടു.
7340 കോടി രൂപയുടെ സമഗ്രപദ്ധതിയാണ് കേന്ദ്രത്തിന് സമര്‍പ്പിച്ചിരുന്നതെങ്കിലും വെറും 169.63 കോടിരൂപ മാത്രമാണ് അനുവദിച്ചത്. 50 പേര്‍ മരിക്കുകയും, 104 പേരെ കാണാതാവുകയും, നിരവധി വീടുകള്‍ നശിക്കുകയും, മല്‍സ്യബന്ധന ഉപകരണങ്ങള്‍ക്ക് നാശനഷ്ടം ഉണ്ടാവുകയും ചെയ്ത സംസ്ഥാനമാണ് കേരളം.
കാര്‍ഷിക നഷ്ടം മാത്രമുണ്ടായ സംസ്ഥാനങ്ങള്‍ക്കാണ് കേരളത്തിന് ലഭ്യമായ തുകയുടെ പതിന്മടങ്ങ് ആനുകൂല്യങ്ങള്‍ കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ചിരിക്കുന്നത്.  ഇത് തികച്ചും വിവേചനപരമാണെന്ന് വിഎസ് ശിവകുമാര്‍ പറഞ്ഞു.
സംസ്ഥാന സര്‍ക്കാരിന്റെ സമയബന്ധിതവും ഫലപ്രദവുമായ ഇടപെടലുകളുണ്ടായിരുന്നെങ്കില്‍ അര്‍ഹമായ നഷ്ടപരിഹാര തുക കേരളത്തിന് ലഭിക്കുമായിരുന്നുവെന്നും ശിവകുമാര്‍ ചൂണ്ടിക്കാട്ടി.  ഈ സാഹചര്യത്തിലാണ് സര്‍വകക്ഷി സംഘത്തെ അയയ്‌ക്കേണ്ടതെന്നും എംഎല്‍എ പറഞ്ഞു.
Next Story

RELATED STORIES

Share it