kozhikode local

സര്‍വകക്ഷി യോഗം കൈയാങ്കളിയില്‍ അവസാനിച്ചു



മുക്കം: കഴിഞ്ഞ ദിവസം മുക്കത്ത് ടിപ്പര്‍ ലോറിയിടിച്ച് അധ്യാപികയും മകളും മരിച്ചതുള്‍പ്പെടെ വര്‍ധിച്ചു വരുന്ന ടിപ്പറപകടങ്ങള്‍ നിയന്ത്രിക്കുന്നതുമായി ബന്ധപ്പെട്ട് നടന്ന സര്‍വകക്ഷി യോഗം കൈയ്യാങ്കളിയില്‍ അവസാനിച്ചു. ജനപ്രതിനിധികളും റവന്യു, പോലീസ്, മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥരും പങ്കെടുത്ത യോഗം അലസിപ്പിരിയാന്‍ കാരണമായത് കാരശേരി പഞ്ചായത്ത് സെക്രട്ടറിയുടെ നിരുത്തരവാദിത്തപരമായ നിലപാടാണ്. ജനങ്ങളുടെ വികാരം മനസിലാക്കി, സംസാരിച്ച മുഴുവനാളുകളും അവരുടെ സംശയങ്ങള്‍ക്ക് ചര്‍ച്ചക്കിടയില്‍ മറുപടി നല്‍കിയിരുന്നു. എന്നാല്‍ സെക്രട്ടറിയുടെ സംസാരത്തിനിടക്ക് പഞ്ചായത്തില്‍ ലൈസന്‍സുള്ള എത്ര ക്വാറികള്‍ പ്രവര്‍ത്തിക്കുന്നുണ്ടന്ന ചോദ്യത്തിന് 5 എണ്ണമെന്ന് മറുപടി നല്‍കിയെങ്കിലും അവ ഏതൊക്കെയാണന്ന് ചോദിച്ചപ്പോള്‍ തനിക്ക് ഓര്‍മ്മയില്ലന്നായിരുന്നു മറുപടി. ഇതോടെ ഒരു വിഭാഗം ആളുകള്‍ ചില ക്വാറികള്‍ക്ക് വേണ്ടി സെക്രട്ടറി ഒത്തുകളിക്കുകയാണന്നാരോപിച്ച് രംഗത്ത് വരികയായിരുന്നു. ഇതിനിടെ നാട്ടുകാരില്‍ ചിലര്‍ ചേരിതിരിഞ്ഞ് വാക്കേറ്റവും വെല്ലുവിളിയും തുടങ്ങിയതോടെ പ്രശ്‌നം കൈയ്യാങ്കളിയില്‍ കലാശിച്ചു. നേതാക്കളും ജനപ്രതിനിധികളും പോലീസും ഇടപെട്ട് ശാന്തരാക്കാന്‍ നടത്തിയ ശ്രമവും പൂര്‍ണതയിലെത്തിയില്ല. തുടര്‍ന്ന് കൊണ്ടുപോകാന്‍ പ്രയാസമായതോടെ യോഗം പിരിച്ചു വിടുകയായിരുന്നു.
Next Story

RELATED STORIES

Share it