സര്‍ഫാസി ഇരകള്‍ വോട്ട് ബഹിഷ്‌കരിച്ച് പ്രതിഷേധിക്കും

കൊച്ചി: ബാങ്ക് തട്ടിപ്പിന് ഇരയായ സര്‍ഫാസി ഇരകള്‍ വോട്ട് ബഹിഷ്‌കരിച്ച് സമരത്തിലേക്ക്. എറണാകുളം കലകട്രേറ്റിന് മുന്നില്‍ കഴിഞ്ഞ 71 ദിവസമായി തങ്ങള്‍ നടത്തുന്ന കണ്ണുകെട്ടി സമരത്തോട് സര്‍ക്കാര്‍ തുടരുന്ന അവഗണനയില്‍ പ്രതിഷേധിച്ച് 23 മുതല്‍ നിരാഹാരസമരം ആരംഭിക്കുമെന്ന്്് സമരസമിതി വൈസ് ചെയര്‍പേഴ്‌സണ്‍ വി സി ജെന്നി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
രാവിലെ 9ന് പരിസ്ഥിതി, മനുഷ്യാവകാശ പ്രവര്‍ത്തകന്‍ സി ആര്‍ നീലകണ്ഠന്‍ നിരാഹാര സമരം ഉദ്ഘാടനം ചെയ്യും. കൂടാതെ 28ന് സെക്രട്ടേറിയറ്റ് പടിക്കല്‍ പ്രതിഷേധ കൂട്ടധര്‍ണയും സംഘടിപ്പിച്ചിട്ടുണ്ട്. നവംബര്‍ 5ന് തിരഞ്ഞെടുപ്പ് ദിവസം വോട്ട് ബഹിഷ്‌കരിച്ച് രാവിലെ 8 മുതല്‍ വൈകിട്ട് 6വരെ സമരസമിതി പ്രവര്‍ത്തകര്‍ സമരപന്തലില്‍ ഒത്തുകൂടുമെന്നും അവര്‍ പറഞ്ഞു. ബാങ്ക് ലോണ്‍ മാഫിയ വായ്പാ തട്ടിപ്പിന് ഇരയാക്കി ജപ്തി ചെയ്തവരുടെ പ്രശ്‌നത്തില്‍ ഇടപെടാത്ത സര്‍ക്കാരിനും വോട്ട് ബാങ്ക് രാഷ്ട്രീയക്കാര്‍ക്കും എതിരേയുള്ള പ്രതിഷേധമായാണ് വോട്ട് ബഹിഷ്‌കരണം നടത്തുന്നത്.
ബാങ്ക് തട്ടിപ്പിന് ഇരയായ 48 കുടുംബങ്ങളാണ് കലക്‌ട്രേറ്റിന് മുന്നില്‍ കണ്ണുകെട്ടി സമരം നടത്തുന്നത്. തട്ടിപ്പിന് ഇരയായവര്‍ക്കെതിരേ സര്‍ഫാസി നിയമം പ്രയോഗിക്കാതിരിക്കുക, സ്വതന്ത്ര ഏജന്‍സിയെ നിയമിച്ച് സമഗ്രവും നിഷ്പക്ഷവുമായി കേസുകള്‍ അന്വേഷിക്കുക തുടങ്ങിയ ആവശ്യങ്ങളാണ് സമരസമിതി ഉന്നയിക്കുന്നത്. എബി രതീഷ്, പി ഡി രവി, ലിനറ്റ് ജയിന്‍ ബാബു  പങ്കെടുത്തു.
Next Story

RELATED STORIES

Share it