ernakulam local

സര്‍ഫാസി ഇരകളുടെ 72 മണിക്കൂര്‍ നിരാഹാര സമരം തുടങ്ങി

കൊച്ചി: രണ്ടരവര്‍ഷത്തെ നിരന്തര സമരപ്രക്ഷോഭ—ങ്ങളിലൂടെ നേടിയെടുത്ത ഉത്തരവ് അട്ടിമറിക്കാനുള്ള ഗൂഢനീക്കത്തിനെതിരേ സര്‍ഫാസി ഇരകളുടെ 72 മണിക്കൂര്‍ നിരാഹാരസമരം തുടങ്ങി.
ഡോ. സെബാസ്റ്റിയന്‍ പോള്‍ സമരം ഉദ്ഘാടനം ചെയ്തു. വായ്പാ തട്ടിപ്പ് നടത്തിയ വിജയ് മല്യ എന്ന മദ്യമുതലാളിക്ക് 20 ഏക്കര്‍ ഭൂമി പതിച്ചുനല്‍കിയ സര്‍ക്കാര്‍, വായ്പാ തട്ടിപ്പിനിരയായ ദലിത്, ദരിദ്ര കുടുംബങ്ങളുടെ കിടപ്പാടങ്ങള്‍ ജപ്തിചെയ്തു തെരുവിലെറിയാന്‍ കൂട്ടുനില്‍ക്കുന്നത് എതിര്‍ക്കപ്പെടണമെന്ന് സെബാസ്റ്റ്യന്‍ പോള്‍ പറഞ്ഞു. നീതിപൂര്‍വകമായ ഈ സമരത്തോട് സര്‍ക്കാര്‍ അവലംബിക്കുന്ന അവഗണന അവസാനിപ്പിച്ച് നിലവിലുള്ള ഉത്തരവു പിന്‍വലിക്കാതെ അത് ഗവണ്‍മെന്റ് ഓര്‍ഡറായി ഇറക്കാന്‍ തയ്യാറാവണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
ഉദ്ഘാടനം ചെയ്യാമെന്നേറ്റിരുന്ന ബിഷപ്പ് ഗീവര്‍ഗീസ് മാര്‍ കൂറിലോസ് സഭയുടേയും സര്‍ക്കാരിന്റെയും പോലിസിന്റെയും സമ്മര്‍ദത്തെത്തുടര്‍ന്ന് പിന്മാറിയതിനെത്തുടര്‍ന്നാണ് ഡോ. സെബാസ്റ്റിയന്‍ പോള്‍ ഉദ്ഘാടനം നിര്‍വഹിച്ചത്. പ്രഫ. കെ അരവിന്ദാക്ഷന്‍, മലനാട് കര്‍ഷകസമിതിക്കുവേണ്ടി പ്രഫ. ജോസ്‌കുട്ടി ജെ ഒഴുകയില്‍, അഡ്വ. ഷൈജന്‍ ജോസഫ്, ഇടത് ബഹുജനവേദി പ്രവര്‍ത്തകന്‍ തോമസ് മാത്യു, ശിവന്‍കുട്ടി(എന്‍സിഎച്ച്ആര്‍ഒ), അഡ്വ. ജെസ്സിന്‍, നൗഷാദ് പനക്കല്‍, പത്രപ്രവര്‍ത്തക പി അംബിക, ദ്രാവിഡ പാര്‍ട്ടി ഓഫ് ഇന്ത്യ പ്രസിഡന്റ് എ ശിവാനന്ദന്‍, തൃശൂര്‍ ബ്ലേഡ് വിരുദ്ധ സമിതിക്കുവേണ്ടി കെ കെ വേലായുധന്‍, സി എസ് മുരളി(കെഡിഎംഎസ്), തുളസി വടാട്ടുപാറ, വി സി ജെന്നി, പി കെ വിജയന്‍ സംസാരിച്ചു.
Next Story

RELATED STORIES

Share it