wayanad local

സര്‍ജറിക്കുശേഷവും ഭാരിച്ച ചെലവ്‌

കോക്ലിയര്‍ ഇംപ്ലാന്റ് ഇന്ന് വളരെയധികം ചിലവ് വരുന്ന ചികിത്സരീതിയാണ്. 5.5 ലക്ഷം മുതല്‍ 12 ലക്ഷം വരെയാണ് കോക്ലിയര്‍ ഇംപ്ലാന്റ് മാര്‍ക്കറ്റ് വില. അതിന് പുറമെ സര്‍ജ്ജറിയുടെ ചിലവ് കൂടി സാധാരണക്കാരെ സംബന്ധിച്ചിടത്തോളം താങ്ങാനാവാത്ത തുകയാണ്. സര്‍ജ്ജറി കഴിഞ്ഞ ഒരുപാട് കുട്ടികള്‍ ഉപകരണത്തിെന്റ മെയിന്റനന്‍സ് ചെയ്യാനാകാതെ നിശബ്ദ ലോകത്താണ് ഇപ്പോഴുമുള്ളത്. ലക്ഷങ്ങള്‍ ചിലവു വരുന്ന സര്‍ജ്ജറിക്കുവേണ്ടി സ്വന്തം കിടപ്പാടം വിറ്റവരും സര്‍ക്കാരിന്റെ സഹായം സ്വീകരിച്ചവരും സുമനസുകളുടെ കരുണയില്‍ സര്‍ജ്ജറി നടത്തിയവരും ജില്ലയിലുണ്ട്.
ഇവരുടെ തുടര്‍ ചികിത്സക്കും ഉപകരണങ്ങളുടെ നവീകരണത്തും അവയുടെ അനുബന്ധ സാമഗ്രികള്‍ക്കും ഭീമമായ തുക ചിലവഴിക്കേണ്ട അവസ്ഥയിലാണ് രക്ഷിതാക്കള്‍. കമ്പനികളുടെ ചൂഷണവും (മെഷീന്‍ അപ്‌ഗ്രേഡേഷനും സ്‌പെയര്‍പാര്‍ട്‌സിന്റെ അടിക്കടിയുള്ള വിലവര്‍ധനയും) ജി.എസ്.ടിയും രക്ഷിതാക്കളെ കൂടുതല്‍ ബുദ്ധിമുട്ടിലാക്കുന്നു. വയനാട് പോലുള്ള പിന്നാക്ക ജില്ലയിലെ സാധാരണക്കാരയ രക്ഷിതാക്കള്‍ ഇതുമൂലം വല്ലാതെ ബുദ്ധിമുട്ടുന്ന അവസ്ഥയാണ്. ആദിവാസികള്‍ ഉള്‍പെടെയുള്ള പിന്നാക്ക ജില്ലയായ വയനാട്ടില്‍ സര്‍ക്കാരിെന്റ ഇടപെടലിലൂടെ ആവശ്യമായ സൗകര്യങ്ങള്‍ ഏര്‍പെടുത്തണം. പഞ്ചായത്തുകള്‍ മുഖേന ഫണ്ട് ലഭ്യമാക്കണം.
Next Story

RELATED STORIES

Share it