kasaragod local

സര്‍ഗപ്രതിഭകള്‍ വെയിലിലുണങ്ങി

കാസര്‍കോട്: റവന്യൂ ജില്ലാ കേരള സ്‌കൂള്‍ കലോല്‍സവത്തില്‍ പ്രോഗ്രാം കമ്മിറ്റിയുടെ വീഴ്ചമൂലം പ്രതിഭകള്‍ വെയിലിലുണങ്ങി. തീരുമാനിച്ചതിലും ഒന്നരമണിക്കൂര്‍ വൈകിയാണ് പല പരിപാടികളും ആരംഭിച്ചത്. ഇത് കാരണം പുലരുംവരെ മല്‍സരം നടത്തേണ്ടിവന്നു. ഇന്നലെ രാവിലെ 9.30ന് പ്രധാനവേദിയില്‍ ആരംഭിക്കേണ്ടിയിരുന്ന അറബന മുട്ട് മല്‍സരം തുടങ്ങിയത് 11.15ഓടെയാണ്. പരിപാടിക്ക് വിദ്യാര്‍ഥികള്‍ ഡ്രസ് ചെയ്ത് മണിക്കൂറുകളോളം വെയിലില്‍ കാത്തുനില്‍ക്കേണ്ടിവന്നു.
ജഡ്ജിങ് കമ്മിറ്റി അംഗങ്ങളും നേരത്തെ സീറ്റ് ഉറപ്പിച്ചിരുന്നുവെങ്കിലും പരിപാടി തുടങ്ങാന്‍ പ്രോഗ്രാം കമ്മിറ്റി തയ്യാറായില്ലെന്ന് പരാതിയുണ്ട്. കൃത്യസമയത്ത് തന്നെ പരിപാടി നടത്തിയില്ലെങ്കില്‍ ഒന്നിലേറെ മല്‍സരങ്ങളില്‍ പങ്കെടുക്കേണ്ട കുട്ടികള്‍ക്ക് ഇതിന്റെ അവസരം നഷ്ടപ്പെടുന്ന സാഹാചര്യവുമുണ്ടായി. മേക്കപ്പും ഡ്രസും ചെയ്ത് വിദ്യാര്‍ഥികള്‍ മണിക്കൂറുകളോളം തങ്ങളുടെ ഊഴവും കാത്ത് പൊരിവെയ്‌ലത്ത് നിന്ന് തളരുന്നത് കാണാമായിരുന്നു. പ്രോഗ്രാം കമ്മിറ്റിയുടെ അനാസ്ഥമൂലം കഴിഞ്ഞ ദിവസം രാത്രി നടന്ന ഒരു പരിപാടിക്കിടെ കര്‍ട്ടണ്‍ വലിച്ച് പരിപാടി തടസ്സപ്പെടുത്തിയതും വിവാദമായിട്ടുണ്ട്.
Next Story

RELATED STORIES

Share it