ernakulam local

സര്‍ക്കിള്‍ ഇന്‍സ്‌പെക്ടറുടെ വീട്ടില്‍ വിജിലന്‍സ് പരിശോധന

അങ്കമാലി: അനധികൃത സ്വത്ത് സമ്പാദനം നടത്തിയെന്ന പരാതികളെ തുടര്‍ന്ന് അങ്കമാലിയിലെ മുന്‍ പോലിസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടറും ഇപ്പോഴത്തെ പൊന്നാനി പോലിസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടറുമായ ഡി രാധാകൃഷ്ണപിള്ളയുടെ വീട്ടില്‍ വിജിലന്‍സ് സംഘം പരിശോധന നടത്തി.
കോട്ടയം പ്രത്യേക വിജിലന്‍സ് കോടതിയുടെ ഉത്തരവു പ്രകാരം എറണാകുളം വിജിലന്‍സ് സ്‌പെഷ്യല്‍ സെല്‍ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ സി എല്‍ ഷാജുവിന്റെ നേതൃത്യത്തിലുള്ള സംഘമാണ് മാവേലിക്കര പടിഞ്ഞാറെ നടയിലുള്ള കാര്‍ത്തിക വീട്ടില്‍ വിജിലന്‍സ് സംഘം പരിശോധന നടത്തിയത്. പേരിശോധന നടത്തുമ്പോള്‍ ഡി രാധാകൃഷ്ണപിള്ളയുടെ ഭാര്യ, ഭാര്യ മാതാവ് എന്നിവര്‍ മാത്രമാണ് വീട്ടില്‍ ഉണ്ടായിരുന്നത്.
ഭാര്യ, ഭാര്യമാതാവ്, മകന്‍ എന്നിവരുടെ പേരില്‍ വിവിധ ബാങ്കുകളിലുള്ള നിക്ഷേപങ്ങളുടെ രേഖകളും 67 പവനോളം സ്വര്‍ണവും വിജിലന്‍സ് സംഘം പിടിച്ചെടുത്തു. കൂടാതെ രാധാകൃഷ്ണപിള്ളയുടെ മാവേലിക്കരയിലെ ഒരു ബാങ്കിലുള്ള ലോക്കര്‍ മരവിപ്പിക്കാനും വിജിലന്‍സ് സംഘം നിര്‍ദേശം നല്‍കിയിട്ടുണ്ട്. പോലിസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടറായ ഡി രാധാകൃഷ്ണപിള്ള പ്രവര്‍ത്തിച്ചിട്ടുള്ള പോലിസ് സ്റ്റേഷന്‍ പരിധികളില്‍ മിക്ക സ്ഥലങ്ങളിലും അദ്ദേഹത്തിനെതിരേ നിരവധി പരാതികള്‍ ഉയര്‍ന്നിരുന്നുവത്രെ.
ചെറിയ പ്രശ്‌നങ്ങള്‍പോലും വലുതാക്കി കാണിച്ച് പണം ചോദിക്കുകയും അത് നല്‍കാത്തവര്‍ക്കെതിരേ നടപടികള്‍ സ്വീകരിക്കുകയും ഇങ്ങനെ ചില സ്ഥാപനങ്ങള്‍ പൂട്ടിച്ച സംഭവങ്ങള്‍ ഉണ്ടായതായും പരാതി ഉയര്‍ന്നിരുന്നു. ഇങ്ങനെ കിട്ടിയ പരാതികളുടെ അടിസ്ഥാനത്തിലാണ് വിജിലന്‍സ് സംഘം ഡി രാധാകൃഷ്ണപിള്ളയുടെ വിട്ടില്‍ പരിശോധന നടത്തിയത്.
വിജിലന്‍സ് സബ് ഇന്‍സ്‌പെക്ടര്‍മാരായ മീരാന്‍, കൃഷ്ണകുമാര്‍, മാവേലിക്കര അഡീഷനല്‍ തഹസില്‍ദാര്‍ പി ഉണ്ണികൃഷ്ണന്‍ നായര്‍, ചെങ്ങന്നുര്‍ ആര്‍ഡിഒ ഓഫിസ് സീനിയര്‍ സൂപ്രണ്ട് ബാബു എന്നിവരും പരിശോധനയില്‍ പങ്കെടുത്തു.
Next Story

RELATED STORIES

Share it