Flash News

സര്‍ക്കാറുകള്‍ സന്ദര്‍ഭത്തിനനുസരിച്ച് നടപടി സ്വീകരിക്കണം. പി.കെ. കുഞ്ഞാലിക്കുട്ടി

സര്‍ക്കാറുകള്‍ സന്ദര്‍ഭത്തിനനുസരിച്ച് നടപടി സ്വീകരിക്കണം. പി.കെ. കുഞ്ഞാലിക്കുട്ടി
X


ദുബയ്:  പ്രകൃതി ദുരന്തത്താല്‍ കഷ്ടപ്പെടുന്ന ജനങ്ങളെ സഹായിക്കാന്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കണമെന്ന് മുസ്ലിം ലീഗ് നേതാവും എം.പി.യുമായ പി.കെ കുഞ്ഞാലിക്കുട്ടി. ദുബയില്‍ മാധ്യമ പ്രവര്‍ത്തകരോട്്് സംസാരിക്കുകയായിരുന്നും അദ്ദേഹം. സര്‍ക്കാരുകള്‍ സന്ദര്‍ഭത്തിനനുസരിച്ചുള്ള അടിയന്തിര നടപടികള്‍ സ്വീകരിച്ചില്ലെന്നാണ് വ്യാപകമായി പരാതികളാണ് ആരോപിക്കപ്പെടുന്നത്. ഇത്തരം സാഹചര്യത്തില്‍ കേന്ദ്ര, സംസ്ഥാന സര്‍ക്കാറുകള്‍  നടപടി സ്വീകരിക്കണം. െ്രെകസിസ് മാനേജ്‌മെന്റ് ഇക്കാര്യത്തില്‍ പരാജയപ്പെട്ടിരിക്കുകയാണ്. നിരവധി പേരെ കാണാതാവുകയും ജനങ്ങള്‍ ഭക്ഷണം ലഭിക്കാതെ പട്ടിണി കിടക്കുന്ന അവസ്ഥ വരെ സംജാതമായിരിക്കുകയാണ്. കേരളത്തില്‍ ഇത് വരെ ഉണ്ടാകാത്ത സ്ഥിതിയാണ് ഇപ്പോള്‍ അനുഭവപ്പെടുന്നത്. ഇക്കാര്യം നേരിടാന്‍ എല്ലാ സഹകരണവും നല്‍കാന്‍ പ്രതിപക്ഷം സന്നദ്ധമാണ്. പ്രകൃതി ദുരന്തത്തെ കുറിച്ച് മുന്നറിയിപ്പ് നല്‍കാത്ത കാര്യം പാര്‍ലിമെന്റില്‍ ഉന്നയിക്കുമെന്നും അദ്ദേഹം പറഞ്ഞു. കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ പരസ്പ്പരം കുറ്റപ്പെടുത്താനുള്ള സാഹചര്യമല്ല ഇത്. ജനങ്ങളുടെ ആത്മവിശ്വാസം ഉയര്‍ത്തുന്ന നടപടിയാണ് ഇരു സര്‍ക്കാറുകളും സ്വീകരിക്കേണ്ടത്. ഇക്കാര്യത്തില്‍ തര്‍ക്കിക്കാതെ െ്രെകസിസ് മാനേജ്‌മെന്റുമായി സഹകരിച്ച് ടീം വര്‍ക്കായി പ്രവര്‍ത്തിക്കുകയാണ് വേണ്ടതെന്നും അദ്ദേഹം പറഞ്ഞു.
Next Story

RELATED STORIES

Share it