സര്‍ക്കാര്‍ സ്‌പോണ്‍സേഡ് ആക്രമണം: എന്‍സിഎച്ച്ആര്‍ഒ

കോഴിക്കോട്: ദലിത് ആത്മാഭിമാന കണ്‍വന്‍ഷന്‍ നടത്താതിരിക്കാനുള്ള പോലിസ്-സംഘപരിവാര-സിപിഎം സംയുക്ത ആക്രമണം സര്‍ക്കാര്‍ സ്‌പോണ്‍സേഡ് ആയിരുന്നുവെന്ന് എന്‍സിഎച്ച്ആര്‍ഒ കേരള ഘടകം. പത്രപ്രവര്‍ത്തകരെ മര്‍ദിച്ചത് പട്ടാളഭരണത്തിന്റെ മാതൃക ഓര്‍മിപ്പിക്കുന്നതാണ്. കേരളത്തിനു പുറത്ത് ജാതിയതിക്രമങ്ങള്‍ ഉണ്ടാവുമ്പോള്‍ ശക്തമായി പ്രതികരിക്കുന്ന സിപിഎം ജാതിമതിലിനെതിരേ സവര്‍ണരെ പേടിച്ച് മിണ്ടാതിരിക്കുന്നത് ഇരട്ടത്താപ്പാണ്. സംഘപരിവാരത്തിന്റെയും പോലിസിന്റെയും അതിക്രമങ്ങള്‍ക്കെതിരേ സര്‍ക്കാര്‍ നടപടിയെടുക്കണമെന്ന് സംസ്ഥാന പ്രസിഡന്റ് വിളയോടി ശിവന്‍കുട്ടിയും ജനറല്‍ സെക്രട്ടറി ടി കെ അബ്ദുസ്സമദും പത്രക്കുറിപ്പില്‍ ആവശ്യപ്പെട്ടു.
Next Story

RELATED STORIES

Share it