kannur local

സര്‍ക്കാര്‍ സ്‌കൂളുകളില്‍ ഒന്നാംതരത്തില്‍ കുട്ടികളുടെ വന്‍വര്‍ധന



കണ്ണൂര്‍: സ്‌കൂള്‍ പ്രവേശനോല്‍സവത്തിന് ശേഷമുള്ള വിദ്യാര്‍ഥികളുടെ കണക്കെടുപ്പ് ഇന്നലെ പൂര്‍ത്തിയാക്കി. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് സര്‍ക്കാര്‍ സ്‌കൂളുകളില്‍ ഒന്നാം ക്ലാസില്‍ പ്രവേശനം നേടിയ കുട്ടികളുടെ എണ്ണത്തില്‍ വര്‍ധനവുണ്ടായി. കഴിഞ്ഞ വര്‍ഷം 21763 വിദ്യാര്‍ഥികളാണ് സര്‍ക്കാര്‍ സ്‌കൂളുകളില്‍ ഒന്നാം ക്ലാസില്‍ പ്രവേശനം നേടിയതെങ്കില്‍ ഇത്തവണ ഇന്നലെവരെയായി 23 200ത്തിലധികം പ്രവേശനം നേടിയുട്ടുണ്ടെന്നാണ് വിവരം. വിദ്യാര്‍ഥികളുടെ കണക്കുകള്‍ കൃത്യമായി ലഭിച്ചാല്‍ മാത്രമേ പിന്നീടുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കുവാന്‍ സാധിക്കുകയൂള്ളൂ. വിദ്യാര്‍ഥികളുടെ ഗ്രാ ന്റ്, യൂനിഫോം, മറ്റ് അടിസ്ഥാന സൗകര്യങ്ങള്‍ എന്നിവ ഒരുക്കു ന്നത് കണക്കെടുപ്പിന് ശേഷമാണ്. ഓരോ സ്‌കൂളുകളും സമ്പൂ ര്‍ണ ഓണ്‍ലൈന്‍ സോഫ്റ്റ്‌വെയര്‍ വഴിയാണ് വിദ്യാര്‍ഥികളുടെ കണക്കുകള്‍ നല്‍കുന്നത്. ഇന്ന ലെ ഉച്ചയോടെ ഇത് പൂര്‍ത്തിയായി. മുന്‍വര്‍ഷങ്ങളില്‍ ആ റാം അധ്യയന ദിനത്തില്‍ കുട്ടികളുടെ എണ്ണം നല്‍കിയാല്‍ മതി. മറ്റുള്ള വിവരങ്ങള്‍ പിന്നീട് സമര്‍പ്പിക്കുകയായിരുന്നു രീതി. ഐടി അറ്റ് സ്‌കൂളുകളാണ് സമ്പൂര്‍ണ ഓണ്‍ലൈന്‍ സ്‌കൂള്‍ മാനേജ്‌മെന്റ് പോര്‍ട്ടല്‍ തയ്യാറാക്കിയിരിക്കുന്നത്. കംപ്യൂട്ടറോ ഇന്റര്‍നെറ്റോ ഇല്ലാത്ത പ്രൈമറി സ്‌കൂളുകളിലെ പ്രഥമാധ്യപകരെ ഇതു വലക്കുന്നുണ്ട്. പ്രവര്‍ത്തനം തുടങ്ങി ആറു ദിവസത്തിനുള്ളില്‍ വിശദ വിവരങ്ങള്‍ നെറ്റില്‍ അപ്‌ലോഡ് ചെയ്യേണ്ടി വരുന്നത് കുട്ടികള്‍ കൂടുതലുള്ള സ്‌കൂളുകളിലെ പ്രഥമ അധ്യാപകര്‍ക്ക് ബുദ്ധിമുട്ടായി. എന്നാല്‍ കണക്കെടുപ്പിനായി നല്‍കിയ ഫോറത്തില്‍ മലയാളം മീഡിയം വിദ്യാര്‍ഥികളുടെ എണ്ണം രേഖപ്പെടുത്താനുള്ള കോളം ഇല്ല.  പട്ടികജാതി, പട്ടിക വര്‍ഗം, മുസ്‌ലിം, മറ്റ് ന്യൂനപക്ഷ സമുദാം, ഒബിസി, എപിഎല്‍, ബിപിഎല്‍ വിഭാഗങ്ങളുടെ എണ്ണം തിരിച്ചും എന്നിവയും രേഖപ്പെടുത്തണം.
Next Story

RELATED STORIES

Share it