malappuram local

സര്‍ക്കാര്‍ സ്‌കൂളില്‍ മക്കളെ ചേര്‍ത്ത അധ്യാപകരെ പിരിച്ചുവിട്ട സ്‌കൂളിനെതിരേ മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു

മലപ്പുറം: സര്‍ക്കാര്‍ എയ്ഡഡ് സ്‌കൂളില്‍ മക്കളെ ചേര്‍ത്തതിന് അമ്മമാരായ അധ്യാപകരെ ജോലിയില്‍ നിന്നും പിരിച്ചുവിട്ട സ്വകാര്യസ്‌കൂളിനെതിരെ സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു.ഒമ്പതാം ക്ലാസില്‍ പഠിക്കുന്ന മകനെ എയ്ഡഡ് സ്‌കൂളില്‍ ചേര്‍ക്കാന്‍ ടിസി ആവശ്യപ്പെട്ടപ്പോഴാണ് അധ്യാപികയായ നിതു ബി നായരെ പിരിച്ചുവിട്ടത്.  മകന് ടിസി നല്‍കിയതുമില്ല.  മകളെ പ്ലസ് വണ്ണില്‍ എയ്ഡഡ് സ്‌കൂളില്‍ ചേര്‍ത്തതിനാണ് അധ്യാപികയായ  നീനാവര്‍ഗീസിനെ പിരിച്ചുവിട്ടത്.  നിലമ്പൂര്‍ ഗുഡ് ഷെപ്പേഡ് മോഡേണ്‍ ഇംഗ്ലീഷ് സ്‌കൂളിലാണ് സംഭവമെന്ന് പരാതികളില്‍ പറയുന്നു.
മലപ്പുറം ജില്ലാ കലക്ടറും നിലമ്പൂര്‍ പാലുണ്ട ഗുഡ് ഷെപ്പേഡ് മോഡേണ്‍ ഇംഗ്ലീഷ് സ്‌കൂള്‍ ട്രസ്റ്റിയും പ്രിന്‍സിപ്പലും സംഭവത്തെ കുറിച്ച് അന്വേഷിച്ച് മൂന്നാഴ്ചക്കകം റിപ്പോര്‍ട്ട് നല്‍കണമെന്ന് കമ്മീഷന്‍ അംഗം കെ മോഹന്‍കുമാര്‍ ഉത്തരവില്‍ പറഞ്ഞു.
കുട്ടികള്‍ പത്തിലും പ്ലസ് വണ്ണിലും അതേ സ്‌കൂളില്‍ തന്നെ പഠിക്കണമെന്നാണ് ആവശ്യം. ഒമ്പതാം ക്ലാസില്‍ പഠിക്കുന്ന കുട്ടിക്ക് ടിസി നല്‍കണമെങ്കില്‍ ഒരു വര്‍ഷത്തെ ഫീസ് അടയ്ക്കണമെന്ന് ആവശ്യപ്പെട്ടതായും പരാതിയിലുണ്ട്.
അധ്യാപികമാരുടെ ശമ്പളം, പിഎഫ്, പെന്‍ഷന്‍, മറ്റ് സര്‍വീസ് ആനുകൂല്യങ്ങള്‍ എന്നിവ നല്‍കിയിട്ടില്ല. അസല്‍ സര്‍ട്ടിഫിക്കേറ്റ് മടക്കി നല്‍കാതിരുന്നാല്‍ മറ്റൊരു ജോലിയില്‍ പ്രവേശിക്കാനാവില്ല. കുട്ടികളുടെ ടിസി നല്‍കാത്തതിനാല്‍ വിദ്യാഭ്യാസവും മുടങ്ങിയതായി പരാതിയിലുണ്ട്.  കേസ് ജൂണ്‍ 12 ന് കമ്മീഷന്‍ പരിഗണിക്കും.
Next Story

RELATED STORIES

Share it