Flash News

സര്‍ക്കാര്‍ സ്വാശ്രയ ലോബിക്ക് ഏജന്‍സിപ്പണി ചെയ്യുന്നെന്ന്



തിരുവനന്തപുരം: സ്വാശ്രയ മെഡിക്കല്‍ കോളജുകളിലെയും ഡെന്റല്‍ കോളജുകളിലെയും ഫീസ് വര്‍ധനവിലൂടെ ഇടതുസര്‍ക്കാര്‍ സ്വാശ്രയ ലോബിക്ക് ഏജന്‍സിപ്പണി ചെയ്യുകയാണെന്ന് വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാന പ്രസിഡന്റ് ഹമീദ് വാണിയമ്പലം. അഞ്ചരലക്ഷം രൂപ വാര്‍ഷിക ഫീസ് കൊടുത്ത് സാധാരണക്കാരുടെ കുട്ടികള്‍ക്ക് എങ്ങനെയാണ് പഠിക്കാനാവുക. മെറിറ്റില്‍ അഡ്മിഷന്‍ ലഭിച്ചാലും ഇതേ ഫീസ് കൊടുക്കേണ്ടിവരും. പണം മാത്രമാണു പ്രവേശനം നേടേണ്ട യോഗ്യത എന്നത് ലജ്ജാകരമാണ്. പണം പിടുങ്ങുന്ന സ്വാശ്രയ ലോബിയുടെ ദല്ലാള്‍ പണി ഇടതുസര്‍ക്കാര്‍ അലങ്കാരമായി കൊണ്ടുനടക്കുകയാണ്. സ്വാശ്രയ ലോബിക്കെതിരേ തെരുവില്‍ വിദ്യാര്‍ഥി സംഘടനകളെക്കൊണ്ട് പ്രക്ഷോഭങ്ങള്‍ നടത്തിയ ഇടതുപക്ഷം ഈ നാണംകെട്ട പണി അവസാനിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
Next Story

RELATED STORIES

Share it