kasaragod local

സര്‍ക്കാര്‍ സ്ഥലം കൈയേറി നിര്‍മാണ പ്രവര്‍ത്തനം; അധികൃതര്‍ തടഞ്ഞു

ബദിയടുക്ക: സര്‍ക്കാര്‍ സ്ഥലം കൈയേറി നിര്‍മാണ പ്രവര്‍ത്തനം നടത്തുന്നത് റവന്യു അധികൃതര്‍ തടഞ്ഞു. ബേള വില്ലേജില്‍ വിദ്യനഗര്‍ നീര്‍ച്ചാല്‍ റോഡരികില്‍ വില്ലേജ് ഓഫിസിന് സമീപം പൊതുമരമത്ത് വകുപ്പിന്റെ കീഴിലുള്ള സ്ഥലത്താണ് കഴിഞ്ഞ അവധി ദിനത്തില്‍ നിര്‍മാണ പ്രവര്‍ത്തനം നടത്ത ാന്‍ ഒരു വ്യക്തി ശ്രമം നടത്തിയത്. മാസങ്ങള്‍ക്ക് മുമ്പ് ഇതേ വ്യക്തി പ്ലാസ്റ്റിക് കൊണ്ട് തീര്‍ത്ത ഷെഡ് നിര്‍മിച്ച് അതിനകത്ത് താമസം തുടങ്ങിയിരുന്നു.
എന്നാല്‍ പൊതുമരമത്ത് സ്ഥലത്ത് കൈയേറ്റം പാടില്ലെന്ന് നീക്കം ചെയ്യാന്‍ വില്ലേജ് ഓഫിസര്‍ നോട്ടിസ് നല്‍കിയിരുന്നു. എന്നാല്‍ നീക്കം ചെയ്തില്ലെന്ന് മാത്രമല്ല വില്ലേജ് ഓഫിസറെ അശ്ലീല ഭാഷയില്‍ തെറി വിളിച്ച സംഭവം നേരത്തെയുണ്ടായിരുന്നു. ഇതേ തുടര്‍ന്ന് ജില്ലാ കലക്ടര്‍ക്ക് നല്‍കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ഷെഡ് പൊളിച്ച് മാറ്റാന്‍ നിര്‍ദ്ദേശം ലഭിച്ചതായി വില്ലേജ് ഓഫിസര്‍ പറഞ്ഞു. എന്നാല്‍ തുടര്‍ച്ചയായുള്ള അവധി കണക്കിലെടുത്ത് നിര്‍മാണ പ്രവര്‍ത്തനത്തിന് ഒരുങ്ങിയത്.
വിവരമറിഞ്ഞ് സ്ഥലത്തെത്തിയ വില്ലേജ് ഓഫിസര്‍ പോലിസ് സഹായത്തോടെ നിര്‍മാണ പ്രവര്‍ത്തിന് ഇറക്കിയ രണ്ട് ലോഡ് ചെങ്കല്ല് മറ്റു സാധനങ്ങള്‍ കസ്റ്റഡിയിലെടുത്ത് ഓഫിസ് കോംപൗണ്ടിനകത്തേക്ക് മാറ്റിയതായും യാതൊരു കാരണ വശാലും അനധികൃത നിര്‍മാണ പ്രവര്‍ത്തനം അനുവദിക്കില്ലെന്നുംകൈയേറ്റം നടത്തിയ ബാലകൃഷ്ണ മണിയാണി എന്ന വ്യക്തിക്ക് സ്വന്തമായി സ്ഥലമില്ലെങ്കില്‍ പരിശോധന നടത്തി മറ്റെവിടെയെങ്കിലും സ്ഥലം അനുവദിക്കാവുന്നതാണെന്ന് വില്ലേജ് ഓഫിസര്‍ പറഞ്ഞു.
Next Story

RELATED STORIES

Share it