Flash News

സര്‍ക്കാര്‍ സംഘപരിവാരത്തെ പ്രീണിപ്പിക്കുന്നു : ചെന്നിത്തല



മലപ്പുറം: ബിജെപിയും സിപിഎമ്മും തമ്മില്‍ രഹസ്യധാരണയുണ്ടെന്നും പരസ്പരം പാലൂട്ടട്ടുന്ന ശത്രുക്കള്‍ ആണ് ഇവരെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മലപ്പുറത്ത് മീറ്റ് ദ പ്രസ് പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഹാദിയ കേസുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ തുടക്കം മുതല്‍തന്നെ സംസ്ഥാന സര്‍ക്കാരും പോലിസും സംഘപരിവാരത്തെ പ്രീണിപ്പിക്കുന്ന നടപടികളാണ് കൈക്കൊണ്ടത്. വലിയ തെറ്റാണ് ഇക്കാര്യത്തില്‍ പോലിസിന്റെയും സര്‍ക്കാരിന്റെയും ഭാഗത്ത് നിന്നു—ണ്ടായത്. ആ പെണ്‍കുട്ടിയുടെ മനുഷ്യാവകാശം സംരക്ഷിക്കാന്‍ സര്‍ക്കാര്‍ ഒരിക്കലും തയ്യാറായിട്ടില്ല. മതന്യൂനപക്ഷങ്ങളുടെ പേരില്‍ എല്ലാ ദിവസവും അധരവ്യായാമം നടത്തുന്ന ഒരു മുഖ്യമന്ത്രിയാണ് സംസ്ഥാനം ഭരിക്കുന്നത്. ന്യൂനപക്ഷങ്ങള്‍ക്കുവേണ്ടി പ്രസംഗിക്കുകയല്ലാതെ എന്തു ചെയ്തുവെന്ന് പിണറായി വ്യക്തമാക്കണം. ഹാദിയ അനുഭവിക്കുന്ന പീഡനങ്ങളി ല്‍ നിന്നും സംസ്ഥാന സര്‍ക്കാരിനു കൈകഴുകാനാവില്ല. അദ്ദേഹം പറഞ്ഞു. ന്യൂനപക്ഷ വിരുദ്ധ നിലപാടാണ് പിണറായിയുടെ പോലിസ് കൈക്കൊള്ളുന്നത്. ശശികലക്കെതിരേ കേസെടുക്കാന്‍ മടിക്കുന്ന പോലിസ് മുസ്്‌ലിം മതപണ്ഡിതന്മാര്‍ക്കെതിേെര നിരന്തരം കേസും അറസ്റ്റും നടത്തിക്കൊണ്ടിരിക്കുകയാണ്.  മതന്യൂനപക്ഷങ്ങള്‍ക്ക് നീതി കിട്ടാത്ത അവസ്ഥയാണ് ആഭ്യന്തര വകുപ്പ് കൈക്കൊള്ളുന്നത്. അദ്ദേഹം പറഞ്ഞു. അമിത് ഷാ കേരളത്തെ വര്‍ഗീയവല്‍ക്കരിക്കാന്‍ ശ്രമിക്കുകയാണ്. ഇത് ഗുജറാത്തല്ലെന്ന് ബിജെപി അധ്യക്ഷന്‍ മനസ്സിലാക്കണം. കേരളം ഒരിക്കലും ജിഹാദികളുടെ നാടല്ല. ബിജെപിയും സിപിഎമ്മും അക്രമം അവസാനിപ്പിച്ചാല്‍ കേരളത്തിലെ ജനജീവിതം സമാധാനപരമാവും. ബിജെപിയെ സഹായിക്കുന്ന നിലപാടാണ് സിപിഎം കൈക്കൊള്ളുന്നത്. കുമ്മനം രാജശേഖരന്‍ നടത്തുന്നത് ജനരക്ഷാ യാത്രയല്ല; സ്വയം രക്ഷാ യാത്രയാണ്. രാജീവ് കൊലപാതകം ഹൈക്കോടതിയുടെ നിരീക്ഷണത്തില്‍ പ്രത്യേക സംഘം അന്വേഷിക്കണമെും ചെന്നിത്തല പറഞ്ഞു.
Next Story

RELATED STORIES

Share it