Flash News

സര്‍ക്കാര്‍ ശമ്പളം നല്‍കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ നിയമനങ്ങള്‍ പിഎസ്്‌സിക്ക് വിടണം: കെഎസ്ടിഎ

പാലക്കാട്: സര്‍ക്കാര്‍ ശമ്പളം നല്‍കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ എല്ലാ നിയമനങ്ങളും പിഎസ്്‌സിക്ക് വിടണമെന്ന് കെഎസ്ടിഎ സംസ്ഥാന പ്രസിഡന്റ് കെ എം സുകുമാരന്‍, ജനറല്‍ സെക്രട്ടറി കെ സി ഹരികൃഷ്ണന്‍ വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. സര്‍ക്കാര്‍ ശമ്പളം നല്‍കുന്ന വിദ്യാലയങ്ങളിലെ നിയമനങ്ങള്‍ മാനേജര്‍മാര്‍ നടത്തുന്ന രീതിയ്ക്ക് അറുതിവരുത്തണമെന്നും കേരളത്തില്‍ അടുത്ത സര്‍ക്കാര്‍ വരുമ്പോള്‍ ഇക്കാര്യം ആവശ്യപ്പെടുമെന്നും ഭാരവാഹികള്‍ പറഞ്ഞു.
കാശുള്ളവന് വിദ്യാഭ്യാസം എന്ന സിദ്ധാന്തം മാറണം.  അധ്യാപക-വിദ്യാര്‍ഥി അനുപാതം സംബന്ധിച്ച സര്‍ക്കാര്‍ നിലപാട് ഇപ്പോഴും അവ്യക്തമാണ്. സംഘടനകളുമായി ആലോചിച്ച് തയ്യാറാക്കിയ അധ്യാപക പാക്കേജിലെ ഉപാധികള്‍ സര്‍ക്കാര്‍ പാലിക്കുന്നില്ല. അധ്യാപക പാക്കേജിന്റെ മറവില്‍ വന്‍ വിദ്യാഭ്യാസ കച്ചവടമാണ് നടക്കുന്നത്. പാക്കേജുകളിലുള്‍പ്പെട്ട അധ്യാപകര്‍ക്ക് സര്‍ക്കാര്‍ തസ്തികകളില്‍ നിയമനം നല്‍കണം. കണക്കെടുപ്പിന്റെ പേര് പറഞ്ഞ് അധ്യയനം നടത്തേണ്ട ദിവസങ്ങളില്‍ അധ്യാപകരെ വട്ടം കറക്കുകയാണ് സര്‍ക്കാര്‍. ഇക്കാര്യങ്ങളില്‍ കൂടുതല്‍ ചര്‍ച്ചകളും സമരതീരുമാനങ്ങളും ഫെബ്രുവരി 10 മുതല്‍ 13 വരെ പാലക്കാട് നടക്കുന്ന സംസ്ഥാന രജതജൂബിലി സമ്മേളനത്തില്‍ ഉണ്ടാകുമെന്നും ഭാരവാഹികള്‍ അറിയിച്ചു.
Next Story

RELATED STORIES

Share it