kasaragod local

സര്‍ക്കാര്‍ വാര്‍ത്തകള്‍ ഇനി വിരല്‍ത്തുമ്പില്‍; തേജസ്വിനി റേഡിയോ സംപ്രേഷണം 23ന്

കാസര്‍കോട്്: ജില്ലാഭരണകൂടം നീലേശ്വരം റോട്ടറി ക്ലബ്ബിന്റെ സഹകരണത്തോടെ ജില്ലയില്‍ റേഡിയോ വാര്‍ത്ത ആരംഭിക്കുന്നു. തേജസ്വിനി റേഡിയോ എന്ന പേരിലുള്ള റേഡിയോയുടെ സംപ്രേഷണം 23ന് ആരംഭിക്കും. നീലേശ്വരം റോട്ടറി ക്ലബ് ഹാളില്‍ രാവിലെ 11ന് മന്ത്രി ഇ ചന്ദ്രശേഖരന്‍ ഉദ്ഘാടനം ചെയ്യും. എം രാജഗോപാലന്‍ എംഎല്‍എ അധ്യക്ഷത വഹിക്കും. ഭരണസംവിധാനങ്ങള്‍ക്കും പൊതുജനങ്ങള്‍ക്കുമിടയില്‍ കാര്യക്ഷമമവും ഫലപ്രദവുമായ ആശയവിനിമയം ഉറപ്പുവരുത്തുക എന്ന ലക്ഷ്യത്തോടെയാണ് റേഡിയോ പ്രക്ഷേപണത്തിന് തുടക്കമിടുന്നതെന്ന് ജില്ലാ കലക്്ടര്‍ അറിയിച്ചു. ഇന്റര്‍നെറ്റ് അധിഷ്ടിത റേഡിയോ സംവിധാനമാണ് കേരളത്തില്‍ ആദ്യമായി ജില്ലയില്‍ നടപ്പാക്കുന്നത്. കംപ്യൂട്ടറുകളിലും സ്മാര്‍ട്ട് ഫോണുകളിലും ഈ സേവനം ശ്രേതാവിന് ലഭ്യമാവും. തുടക്കത്തില്‍ മലയാളത്തിലാണ് വാര്‍ത്തകള്‍. പിന്നീട് കന്നഡ ഭാഷയിലേക്കും വ്യാപിപ്പിക്കും. സര്‍ക്കാര്‍ അറിയിപ്പുകള്‍, വിവിധ വകുപ്പുകള്‍ സംബന്ധിച്ച വിവരങ്ങള്‍, ജില്ലാ വൃത്താന്തം, ജോലി സംബന്ധവും ആരോഗ്യപരവുമായ അറിയിപ്പുകള്‍, ടൂറിസം വിശേഷങ്ങള്‍ ഇവയൊക്കെ കോര്‍ത്തിണക്കിയാണ് റേഡിയോ ഒരുങ്ങുന്നത്. മൊബൈല്‍ ഫോണുകളിലും വാര്‍ത്തകള്‍ ലഭിക്കും. തേജസ്വിനി റേഡിയോയുടെ ലോഗോ പ്രസ്‌ക്ലബ് ഹാളില്‍ ജില്ലാപഞ്ചായത്ത് പ്രസിഡന്റ് എ ജി സി ബഷീര്‍ പ്രകാശനം ചെയ്തു. തീം മ്യൂസിക് റിലീസിങ് ജില്ലാ പോലിസ് മേധാവി കെ ജി സൈമണ്‍ നിര്‍വഹിച്ചു. പരവനടുക്കത്തെ ബി എ മുഹമ്മദ് നാഫിദാണ് ലോഗോ ഡിസൈന്‍ ചെയ്തത്. ഹരിപ്രസാദ് സംഗീത സംവിധാനവും ഫിറോസ് ഓര്‍ക്കസ്ട്രയും അരുന്ധതി ഇ നായര്‍ തീം ഗാനവും പാടി. വാര്‍ത്താസമ്മേളനത്തില്‍ ജില്ലാ പോലിസ് മേധാവി കെ ജി സൈമണ്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ ജി സി ബഷീര്‍, എഡിഎം എന്‍ ദേവിദാസ്, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫിസര്‍ ഇ വി സുഗതന്‍, ഇന്‍ഫര്‍മറ്റിക് ഓഫിസര്‍ കെ രാജന്‍, ശ്രീരാജ് പി നായര്‍, ടി കെ വിനോദ്, ദീക്ഷിത കൃഷ്ണന്‍, കെ രാമകൃഷ്ണന്‍, ലക്ഷ്മി നാരായണ പ്രഭു, ടി വി രാജീവന്‍ സംബന്ധിച്ചു.
Next Story

RELATED STORIES

Share it