സര്‍ക്കാര്‍ റോബിന്‍ഹുഡിനെ പോലെ പ്രവര്‍ത്തിക്കരുതെന്ന് ഹൈക്കോടതി

കൊച്ചി: ഹാരിസണ്‍ അടക്കമുള്ള നാലു കമ്പനികളുടെ ഭൂമി ഏറ്റെടുക്കാനുള്ള നീക്കം റദ്ദാക്കിയ വിധിയില്‍ സര്‍ക്കാരിന് ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം. പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവര്‍ക്കും മര്‍ദിത ജനതയ്ക്കും വേണ്ടിയാണ് ക്ഷേമരാഷ്ട്രം നിലനില്‍ക്കുന്നതെങ്കിലും സര്‍ക്കാര്‍ റോബിന്‍ഹുഡിനെ പോലെ പ്രവര്‍ത്തിക്കരുതെന്ന് ഉത്തരവില്‍ കോടതി പറഞ്ഞു.
ഇത്തരത്തിലുള്ള പ്രവര്‍ത്തനം ജനാധിപത്യ തത്വങ്ങളോടും നിയമവാഴ്ചയോടുമുള്ള പ്രകടമായ അവഹേളനമാണ്. കോര്‍പറേറ്റ് സ്ഥാപനങ്ങളും രാജ്യത്തിന് തങ്ങളെക്കൊണ്ടാവുന്ന സംഭാവന ചെയ്യുന്നുണ്ട്. സ്ഥാപനത്തിന്റെ നിയന്ത്രണ സ്ഥാനങ്ങളില്‍ ഇരിക്കുന്നതും തൊഴിലാളി, മാനേജ്‌മെന്റ് പദവികളില്‍ ഇരിക്കുന്നവരും പൗരന്‍മാരാണ്.
ജനങ്ങള്‍ക്കുവേണ്ടി ജനങ്ങള്‍ രൂപീകരിക്കുന്നതാണ് സര്‍ക്കാര്‍. പക്ഷേ, ഇത് ജനങ്ങള്‍ക്കുവേണ്ടി മാത്രമല്ല, ഓരോ വ്യക്തികള്‍ക്കും കൂടി വേണ്ടിയുള്ളതാണ്. പൊതുജനങ്ങള്‍ ആവശ്യപ്പെടുന്നതു കൊണ്ട് മാത്രം പൗരന് എതിരേ സ്വേച്ഛാപരമായി മുന്‍വിധിയോടെ നടപടി സ്വീകരിക്കരുത്. ഇങ്ങനെ പ്രവര്‍ത്തിക്കാന്‍ വേണ്ട ധൈര്യവും ദൃഢവിശ്വാസവും സര്‍ക്കാരിനില്ല. അസ്വസ്ഥതയുളവാക്കുന്ന കുഴപ്പങ്ങ ള്‍ സര്‍ക്കാര്‍ നടപടികള്‍മൂലം ഉണ്ടാവുന്നതിനെ 1961ല്‍ വിഷ ന്‍ദാസ് കേസില്‍ സുപ്രിംകോടതി അപലപിച്ചിരുന്നു.
ഈ സംഭവത്തില്‍ സര്‍ക്കാര്‍ നിയമപരമായ കുഴപ്പങ്ങള്‍ പരിഗണിക്കാതെ പൊതുജനങ്ങളുടെ പ്രതിഷേധത്തിന് ബോധപൂര്‍വം വഴിപ്പെട്ടെന്നും കോടതി പറഞ്ഞു.
Next Story

RELATED STORIES

Share it