thiruvananthapuram local

സര്‍ക്കാര്‍ രക്ഷാപ്രവര്‍ത്തനം ഊര്‍ജിതമാക്കണം: എസ്ഡിപിഐ

തിരുവനന്തപുരം: ജില്ലയില്‍ ഓഖി ചുഴലിക്കാറ്റിനെതുടര്‍ന്ന് ദുരിതമനുഭവിക്കുന്ന മുഴുവന്‍ ജനങ്ങള്‍ക്കും അടിയന്തിര രക്ഷാപ്രവര്‍ത്തനത്തില്‍ സര്‍ക്കാരിന് വീഴ്ച സംഭവിച്ചതില്‍ മുഖ്യമന്ത്രി കേരള ജനതയോട് മാപ്പ് പറയണമെന്ന് എസ്ഡിപിഐ ജില്ലാ സെക്രട്ടേറിയറ്റ് ആവശ്യപ്പെട്ടു.
കാണാതായവര്‍ക്കുള്ള തിരച്ചില്‍ ശക്തമാക്കുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടു. കഴിഞ്ഞ മൂന്ന് ദിവസം പിന്നിട്ടിട്ടും രക്ഷാപ്രവര്‍ത്തനത്തില്‍ വന്ന വീഴ്ച സര്‍ക്കാര്‍ ഗൗരവത്തോടെ കാണണം. നിരവധി മനുഷ്യ ജീവനുകള്‍ കടലില്‍ ഏതവസ്ഥയില്‍ എന്നറിയാതെ ഭീകരമായ സാഹചര്യം നിലനില്‍ക്കുന്നു. മല്‍സ്യത്തൊഴിലാളികളെ കൂട്ടി കടലില്‍ തിരച്ചിലിന് തയ്യാറാവാത്തത് എന്താണെന്ന് സര്‍ക്കാര്‍ വ്യക്തമാക്കണം. സ ര്‍ക്കാര്‍ സംവിധാനങ്ങള്‍ നോക്കുകുത്തിയായാല്‍ വലിയവില സര്‍ക്കാര്‍ നല്‍കേണ്ടിവരുമെന്നും ഈ നിസ്സംഗതാവസ്ഥ തുടര്‍ന്നാല്‍ എസ്ഡിപിഐ ജനകീയ പ്രക്ഷോഭത്തിന് നേതൃത്വം നല്‍കുമെന്നും സെക്രട്ടേറിയറ്റ് വാര്‍ത്താകുറിപ്പില്‍ അറിയിച്ചു.
ജില്ലാപ്രസിഡന്റ് സിയാദ് കണ്ടല അധ്യക്ഷത വഹിച്ചു. പ്രാവച്ചമ്പലം അഷ്‌റഫ്, വേലുശ്ശേരി അബ്ദുല്‍ സലാം, ഷബീര്‍ ആസാദ് പങ്കെടുത്തു.  ദുരിതാശ്വാസ കാംപുകള്‍, തകര്‍ന്ന ബീമാപള്ളി പൂന്തുറയിലെ വീടുകള്‍, നശിച്ച മല്‍സ്യബന്ധനവള്ളങ്ങള്‍ എന്നിവ ഇന്നലെ എസ്ഡിപിഐ ജില്ലാ വൈസ് പ്രസിഡന്റ് വേലുശ്ശേരി അബ്ദുല്‍സലാമിന്റെ നേതൃത്വത്തില്‍ സന്ദര്‍ശിച്ചു. ഇബ്രാഹിംമൗലവി, ഷബീര്‍ ആസാദ്, സിദ്ദീഖ് കല്ലാട്ടുമുക്ക്, അനസ് മാണിക്യവിളാകം, മഹ്ഷൂഖ്, സജീവ് പൂന്തുറ, ഷംനാദ് ആസാദ്, റഫീഖ് ബീമാപള്ളി, തുടങ്ങിയവര്‍ സംഘത്തോടൊപ്പമുണ്ടായിരുന്നു.
Next Story

RELATED STORIES

Share it