Pathanamthitta local

സര്‍ക്കാര്‍ മുസ്‌ലിം ന്യൂനപക്ഷ വിരുദ്ധ സമീപനങ്ങള്‍ തുടരുന്നു: കെഎംജെഎഫ്

പത്തനംതിട്ട: കേന്ദ്രത്തില്‍ അധികാരം കൈയാളുന്ന സംഘപരിവാര നേതൃത്വത്തിലുള്ള ബിജെപി സര്‍ക്കാര്‍ മുസ്്‌ലിം ന്യൂനപക്ഷ വിരുദ്ധ സമീപനങ്ങള്‍ തുടരുന്നതായി കേരളാ മുസ്‌ലിം ജമാഅത്ത് ഫെഡറേഷന്‍(കെഎംജെഎഫ്) നേതാക്കള്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
മുസ്‌ലിം ന്യൂനപക്ഷത്തിന്റെ ആരാധനായലങ്ങള്‍ തകര്‍ത്തും,  സമുദായത്തിനെതിരേ  എന്തും പറഞ്ഞും അസഹിഷ്ണുത പുലര്‍ത്തുകയാണ് സംഘപരിവാരം. ഇതിന് പിന്നാലെയാണ് ഇസ്‌ലാമിക പ്രബോധനപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരുന്ന എം എം അക്ബറിനെ കേരളാ പോലിസ് അറസ്റ്റ് ചെയ്തത്.  റാലിയും പൊതു സമ്മേളനവും നാളെ നടക്കും. വൈകീട്ട് അഞ്ചിന് പത്തനംതിട്ട ടൗണ്‍ ജുംആ മസ്്ജിദ് ഗ്രൗണ്ടില്‍ നിന്നും ആരംഭിക്കുന്ന റാലി ജംഈയ്യത്തുല്‍ ഉലമായേ ഹിന്ദ് കേരളാ ഘടകം പ്രതിനിധി അബ്ദുല്‍ ഖരീം മൗലാന ഉദ്ഘാടനം ചെയ്യും.  പൊതു സമ്മേളനം കേരളാ മുസ്‌ലീം ജമാഅത്ത് ഫെഡറേഷന്‍ സംസ്ഥാന പ്രസിഡന്റ് കടയ്ക്കല്‍ അബ്ദുല്‍ അസീസ് മൗലവി ഉദ്ഘാടനം ചെയ്യും.
Next Story

RELATED STORIES

Share it