സര്‍ക്കാര്‍ ഭൂരിപക്ഷം തെളിയിക്കണമെന്ന് അണ്ണാ ഡിഎംകെ

പുതുച്ചേരി: പുതുച്ചേരിയില്‍ പുതുതായി അധികാരമേറ്റ വി നാരായണസ്വാമിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ നിയമസഭയില്‍ വിശ്വാസവോട്ട് തേടണമെന്ന് അണ്ണാഡിഎംകെ. പുതിയ മന്ത്രിമാരുടെ പട്ടിക പുറത്തിറങ്ങിയതോടെ കോണ്‍ഗ്രസ്സിലെ ഗ്രൂപ്പിസം പുറത്തുവന്നിരിക്കുകയാണെന്ന് അണ്ണാ ഡിഎംക നിയമസഭാകക്ഷി നേതാവ് എ അന്‍പഴകന്‍ പറഞ്ഞു. മന്ത്രിസഭയുടെ സത്യപ്രതിജ്ഞ ഒരു കോണ്‍ഗ്രസ് എംഎല്‍എ ബഹിഷ്‌കരിച്ചുവെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. നിയമസഭ വിളിച്ചൂകൂട്ടി മുഖ്യമന്ത്രി നാരായണ സ്വാമിയോട് ഭൂരിപക്ഷം തെളിയിക്കാന്‍ ലഫ്റ്റനന്റ് ഗവര്‍ണര്‍ നിര്‍ദേശം നല്‍കണം. സര്‍ക്കാര്‍ ഭൂരിപക്ഷം തെളിയിക്കണമെന്നാവശ്യപ്പെട്ട് അണ്ണാ ഡിഎംകെ സഭയില്‍ പ്രമേയം കൊണ്ടുവരും. അദ്ദേഹം പറഞ്ഞു. പുതുച്ചേരി നിയമസഭയില്‍ അണ്ണാ ഡിഎംകെക്കു നാല് അംഗങ്ങളുണ്ട്.
Next Story

RELATED STORIES

Share it