ernakulam local

സര്‍ക്കാര്‍ ഭൂമിയില്‍ വീട് നിര്‍മാണം: കര്‍ശന നടപടി സ്വീകരിക്കുമെന്ന് അഡീ.തഹസില്‍ദാര്‍



കാക്കനാട്:  സര്‍ക്കാര്‍ ഭൂമിയില്‍ വീട് നിര്‍മാണം നടത്തിയ സംഭവത്തില്‍ കര്‍ശന നടപടി സ്വീകരിക്കുമെന്ന് അഡിഷണല്‍ തഹസില്‍ദാര്‍ സുരേഷ് കുമാര്‍. ഇന്നലെ ഉച്ചക്ക് മൂന്നരയോടെയായിരുന്നു അഡിഷണല്‍ തഹസില്‍ദാര്‍ സുരേഷ് കുമാര്‍ വാഴക്കാല വില്ലേജ് ഓഫിസര്‍ സുശീലഭായ്,വില്ലജ് അസി. സുനില്‍ എന്നിവരുടെ നേതൃത്വത്തില്‍ അഞ്ചുപേരടങ്ങുന്ന സംഘം പരിശോധന നടത്തിയത്.  വാഴക്കാല വില്ലേജില്‍ എന്‍ജിഓ ക്വാര്‍ട്ടേഴ്‌സ് പാലച്ചുവട് ബസ് സ്‌റ്റോപ്പിന് സമീപം ആറു സെന്റോളം സര്‍ക്കാര്‍ ഭൂമി  ഭൂമിയില്‍ കൈയേറി വീടുക്കിവച്ചതായും സമീപത്തെ വന്‍കിട കെട്ടിടത്തിലേക്ക് വഴിയായി ഒരു സെന്റെ ഭൂമി കൈയേറിയതായും കണ്ടെത്തി. സംഭവത്തില്‍ ഇരുപത്തിനാലുമണിക്കൂറിനകം ഭൂമി സംബന്ധിച്ച നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കി റിപോര്‍ട്ട് ചെയ്യാന്‍ അഡിഷണല്‍ തഹസില്‍ദാര്‍ വാഴക്കാല വില്ലേജ് ഓഫിസര്‍ക്ക് നിര്‍ദേശം നല്‍കി.  കൈയേറ്റം സംബന്ധിച്ച് ഭൂമി സര്‍ക്കാര്‍ ഏറ്റെടുക്കണമെന്ന് ആവശ്യപ്പെട്ട് പ്രദേശവാസി ജില്ലാ കലക്ടര്‍ക്ക് പരാതി നല്‍കി.
Next Story

RELATED STORIES

Share it