സര്‍ക്കാര്‍ ഭൂമിയിലെ കൈയേറ്റം ഒഴിപ്പിക്കാന്‍ ഇനി പുതിയ സംവിധാനം

തിരുവനന്തപുരം: സര്‍ക്കാര്‍ ഭൂമിയിലെ കൈയേറ്റമൊഴിപ്പിക്കാന്‍ റവന്യൂ വകുപ്പ് മോണിറ്ററിങ് സെല്‍ രൂപീകരിച്ചു. കൈയേറ്റം സംബന്ധിച്ച പരാതിയോ, മാധ്യമ റിപോര്‍ട്ടുകളോ വന്നാല്‍ സ്ഥല പരിശോധന നടത്തി നടപടി സ്വീകരിക്കാന്‍ സെല്ലിന് അധികാരമുണ്ടാവും. കൈയേറ്റം ഒഴിപ്പിക്കാന്‍ സ്പെഷ്യല്‍ ഡ്രൈവ് നടത്താനും സെല്ലിനെ ചുമതലപ്പെടുത്തി. ലാന്‍ഡ് റവന്യൂ കമ്മീഷണറും ലാന്‍ഡ്് റവന്യൂ കമ്മീഷണറേറ്റിലെ ഒരു സംഘം ഉദ്യോഗസ്ഥരും ഉള്‍പ്പെടുന്നതാണ് മോണിറ്ററിങ് സെല്‍. സര്‍ക്കാര്‍ ഭൂമി കൈയേറ്റം സംബന്ധിച്ച് ജില്ലാ കലക്ടര്‍മാര്‍, തഹസില്‍ദാര്‍മാര്‍ എന്നിവരില്‍ റിപോര്‍ട്ട് തേടുകയും കൈയേറ്റം സമയബന്ധിതമായി ഒഴിപ്പിക്കുകയുമാണു സെല്ലിന്റെ പ്രധാന ചുമതല. സ്റ്റേ ഉത്തരവുകള്‍ ഒഴിപ്പിച്ചെടുക്കാനുള്ള ചുമതലയും സെല്ലിനാണ്. സര്‍ക്കാര്‍ ഭൂമിയിലെ കൈയേറ്റം അനന്തമായി നീണ്ടുപോവുന്ന സാഹചര്യത്തിലാണ് മോണിറ്ററിങ് സെല്‍ രൂപീകരിക്കാന്‍ തീരുമാനിച്ചത്.
ഷാനവാസിനെതിരേ
വിമര്‍ശനവുമായി

Next Story

RELATED STORIES

Share it