Idukki local

സര്‍ക്കാര്‍ ഭൂമിയിലെ കുരിശുകളെ ന്യായീകരിച്ച് സിപിഎം



ചെറുതോണി: സൂര്യനെല്ലി പാപ്പാത്തിചോലയില്‍ ക്രൈസ്തവര്‍ വിശ്വാസത്തിന്റെ പ്രതീകമായി കരുതിപ്പോരുന്ന കുരിശിനെ കൂടത്തിന് ഇടിച്ചുതകര്‍ത്തും ജെസിബി ഉപയോഗിച്ച് വികൃതമാക്കുകയും ചെയ്ത ഉദ്യോഗസ്ഥ നടപടി നീചവും നിയമവിരുദ്ധവുമാണെന്ന് സിപിഎം ജില്ലാ സെക്രട്ടറി കെ.കെ. ജയചന്ദ്രന്‍ . വര്‍ഷത്തിലൊരിക്കല്‍മാത്രം ദുഃഖവെള്ളി ദിനത്തില്‍ ക്രൈസ്തവ വിശ്വാസികള്‍ കുരിശുമല കയറി ഇവിടെയെത്തുന്നതിന്റെ പ്രതീകമായി സ്ഥാപിച്ചിരുന്നതാണ് കുരിശ്. സഭകള്‍ ഇവിടെ ഒരു വിധത്തിലുമുള്ള കയ്യേറ്റം നടത്തുകയോ, സ്ഥലം വകഞ്ഞെടുക്കുകയോ ഷെഡ്‌വെയ്ക്കുകയോ ചെയ്തിട്ടില്ല. പാപ്പാത്തിചോലയിലെ കുരിശു നീക്കംചെയ്യുന്നതിന് ഭീകരാന്തരീക്ഷം സൃഷ്ടിക്കേണ്ടതായ ഒരു സാഹചര്യവുമുണ്ടായിരുന്നില്ല. കടുത്ത സംഘര്‍ഷാവസ്ഥ നിലനില്‍ക്കുന്നിടത്താണ്  144 പ്രഖ്യാപിക്കുന്നത്.  144 പ്രഖ്യാപിക്കണമെങ്കില്‍ മുന്‍കൂട്ടി പ്രദേശവാസികളെ അറിയിക്കണം, മൈക്ക് അനൗണ്‍സ്‌മെന്റ് നടത്തണം, ജില്ലാ കലക്ടറോ, സബ്കലക്ടറോ സ്ഥലത്ത് ക്യാമ്പ് ചെയ്യണം തുടങ്ങിയ നിയമ പ്രകാരംചെയ്യേണ്ടതായ കാര്യങ്ങള്‍ ഒന്നുംചെയ്യാതെ പുലര്‍ച്ചെ നാല്മണിക്ക് ചാനലുകാരെയും കൂട്ടി നടത്തിയ ഈ നാലാംകിട നാടകം ശുദ്ധഅസംബന്ധമാണെന്നും അദ്ദേഹം പറഞ്ഞു.
Next Story

RELATED STORIES

Share it