'സര്‍ക്കാര്‍ ഫണ്ട് വിനിയോഗത്തില്‍ ഗവേഷണം വേണം'
BY fousiya sidheek4 Jun 2017 4:50 AM GMT
fousiya sidheek4 Jun 2017 4:50 AM GMT
കല്‍പ്പറ്റ: കേരളത്തിലെ ആദിവാസികളുടെ വികസനത്തിനായി സര്‍ക്കാര്‍ അനുവദിക്കുന്ന ഫണ്ട് വിനിയോഗം സംബന്ധിച്ച് ഗവേഷണം നടത്തണമെന്നു പോലിസ് മേധാവി ടി പി സെന്‍കുമാര്‍. വയനാട്ടിലെ പട്ടികവര്‍ഗ വിദ്യാര്‍ഥികള്‍ക്കായി കല്‍പ്പറ്റ പുത്തൂര്‍വയലില്‍ നടത്തിയ ഉണര്‍വ് ക്യാംപ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കോടിക്കണക്കിന് രൂപയാണ് സര്‍ക്കാര്‍ ആദിവാസി ക്ഷേമത്തിന് ചെലവഴിക്കുന്നത്. പക്ഷേ, ഇതൊന്നും യഥാര്‍ഥത്തില്‍ ഉദ്ദേശ്യലക്ഷ്യം കൈവരിക്കുന്നില്ല. ആദിവാസി ക്ഷേമത്തിനായി ചെലവഴിച്ച കോടികള്‍ വിഭജിച്ച് ഓരോരുത്തര്‍ക്കും നല്‍കിയിരുന്നുവെങ്കില്‍ ആദിവാസികള്‍ നിലവില്‍ കോടിപതികളാവുമായിരുന്നുവെന്ന് സെന്‍കുമാര്‍ ചൂണ്ടിക്കാട്ടി. ആദിവാസി ക്ഷേമ ഫണ്ട് വിനിയോഗത്തിലെ ക്രമക്കേട് തടയാന്‍ സോഷ്യല്‍ ഓഡിറ്റിങ് പോലുള്ള സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
Next Story
RELATED STORIES
ഹാത്റസിലെ ബിജെപി എംപി ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു
24 April 2024 4:30 PM GMTകലാശക്കൊട്ട് കഴിഞ്ഞു മടങ്ങിയ സിഐടിയു തൊഴിലാളി ജീപ്പില്‍നിന്ന് വീണു...
24 April 2024 4:13 PM GMTലോക്സഭാ തിരഞ്ഞെടുപ്പ്: രാജ്യത്തിന്റെ വീണ്ടെടുപ്പ് മുഖ്യ...
24 April 2024 2:41 PM GMTമോദിയുടെ വിദ്വേഷ പരാമര്‍ശങ്ങളെ വിമര്‍ശിച്ചു; ന്യൂനപക്ഷ മോര്‍ച്ച...
24 April 2024 2:36 PM GMTഅറ്റകുറ്റപ്പണി; മാഹി പാലം 29 മുതല്‍ മെയ് 10 വരെ അടച്ചിടും
24 April 2024 2:19 PM GMT'തിരിച്ചടി കിട്ടാതെ കൂത്താടി നടന്ന കാലമൊക്കെ കഴിഞ്ഞു'; ഗസ...
24 April 2024 12:56 PM GMT