സര്‍ക്കാര്‍ പ്രാതിനിധ്യം നേരത്തേയുമുണ്ട്: ചെയര്‍മാന്‍

കൊണ്ടോട്ടി: ഹജ്ജ് വോളന്റിയര്‍ അഭിമുഖം സര്‍ക്കാരിന്റെ കൂടി പ്രാതിനിധ്യത്തിലാണ് ഇക്കാലമത്രയും നടന്നുവരുന്നതെന്ന് സംസ്ഥാന ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍ തൊടിയൂര്‍ മുഹമ്മദ് കുഞ്ഞ് മൗലവി പറഞ്ഞു.
ഈ വര്‍ഷം മൂന്നംഗ അഭിമുഖ നിയമന ബോര്‍ഡില്‍ ഉള്‍പ്പെട്ട മലപ്പുറം ജില്ലാ കലക്ടര്‍ക്ക് എത്താന്‍ സാധിക്കില്ലെന്നത് അറിയിച്ചിരുന്നു. തുടര്‍ന്ന് സര്‍ക്കാരാണ് ന്യൂനപക്ഷ ക്ഷേമവകുപ്പ് ഡയറക്ടര്‍ എ ബി മൊയ്തീന്‍കുട്ടിയെ ബോര്‍ഡില്‍ പുതുതായി ഉള്‍പ്പെടുത്തിയത്. ഇത് സംബന്ധിച്ച് കോടതിയെ സമീപിച്ച ഹജ്ജ് കമ്മിറ്റി അംഗം എ കെ അബ്ദുര്‍റഹിമാന്‍ രാഷ്ട്രീയ വിരോധം തീര്‍ക്കുകയാണെന്ന് ചെയര്‍മാന്‍ പറഞ്ഞു. കഴിഞ്ഞ വര്‍ഷം അഭിമുഖ സമയത്ത് വിവാദമുണ്ടാക്കിയത് വിജയിക്കാതെ വന്നപ്പോഴാണ് പുതിയ വിവാദവുമായി എത്തുന്നത്. ഹജ്ജ് അഭിമുഖം നടത്തുന്ന തിയ്യതികളും മറ്റും എല്ലാ അംഗങ്ങളെയും അറിയിച്ചിരുന്നതായും ചെയര്‍മാന്‍ പറഞ്ഞു.
Next Story

RELATED STORIES

Share it