സര്‍ക്കാര്‍ പ്രവര്‍ത്തനങ്ങളില്‍ വേഗത കൂട്ടണമെന്ന് സിപിഎം ജില്ലാ സമ്മേളനത്തില്‍ നിര്‍ദേശം

പെരിന്തല്‍മണ്ണ: ലൈഫ് ഭവനപദ്ധതി അടക്കമുള്ള സര്‍ക്കാരിന്റെ വിവിധ ക്ഷേമപ്രവര്‍ത്തനങ്ങള്‍ നടപ്പാക്കുന്നതില്‍ വേഗത കൂട്ടണമെന്ന് സിപിഎം മലപ്പുറം ജില്ലാ സമ്മേളനത്തില്‍ നിര്‍ദേശം ഉയര്‍ന്നു. ഇന്നലെ നടന്ന ആറു മണിക്കൂര്‍ നീണ്ട പൊതുചര്‍ച്ചയിലാണ് സര്‍ക്കാരിന്റെ പ്രവര്‍ത്തനത്തിലെ വേഗത ക്കുറവ് ആക്ഷേപമായി ഉയര്‍ന്നത്. 45 പേര്‍ പങ്കെടുത്ത പൊതുചര്‍ച്ചയില്‍ 12 വനിതകളും 33 പുരുഷ പ്രതിനിധികളും പങ്കെടുത്തു. സമീപകാലത്ത് നിന്ന് വ്യത്യസ്തമായി ചര്‍ച്ചയില്‍ വിമര്‍ശനങ്ങളും നിര്‍ദേശങ്ങളും ഉയര്‍ന്നതായി സമ്മേളന അധ്യക്ഷന്‍ ഇ എന്‍ മോഹന്‍ദാസും വി ശശികുമാറും പറഞ്ഞു. ജില്ലയിലെ പാര്‍ട്ടിയുടെ വളര്‍ച്ചയില്‍ ന്യൂനപക്ഷങ്ങള്‍, ആദിവാസികള്‍, പട്ടികജാതിക്കാര്‍, സ്ത്രീകള്‍ തുടങ്ങിയ വിഭാഗങ്ങളെ കൂടുതല്‍ അടുപ്പിക്കാന്‍ പാര്‍ട്ടി റിക്രൂട്ട്‌മെന്റ് പരിശീലനം നല്‍കണം. ഇതിനായി പാര്‍ട്ടി സ്‌കൂള്‍ സ്ഥാപിക്കണം. ജില്ലയില്‍ പാര്‍ട്ടി വിപുലീകരണത്തില്‍ അംഗങ്ങള്‍ക്ക് തനതായ അടിത്തറ ഉണ്ടാക്കണം. ഇല്ലെങ്കില്‍ നിലവിലെ സ്വതന്ത്രരെ നിയന്ത്രിക്കാനാവില്ലെന്നും ചര്‍ച്ചയില്‍ നിര്‍ദേശം ഉയര്‍ന്നു. അതേസമയം പാര്‍ട്ടിയിലേക്ക് വരുന്നവര്‍ സിപിഎമ്മുകാരല്ലെന്നും ഇവരെ ലെഫ്റ്റ്, സിപിഎം, പ്രോ ലെഫ്റ്റ് എന്നിങ്ങനെ മൂന്നായി തരം തിരിച്ചേ കാണാനാവൂയെന്ന് വി ശശികുമാര്‍ വിശദീകരിച്ചു. തീരദേശ മേഖലയിലെ പാര്‍ട്ടിക്കെതിരെയുള്ള അക്രമങ്ങളെ തടയാന്‍ ആശയ രാഷ്ട്രീയ പ്രചാരവേലകള്‍ സംഘടിപ്പിക്കണമെന്നും പ്രതിനിധികള്‍ ആവശ്യപ്പെട്ടു. ചര്‍ച്ചയില്‍ ഉന്നയിക്കപ്പെട്ട രാഷ്ട്രീയ സംഘടനാ വിഷയങ്ങള്‍ക്ക് ജില്ലാ സെക്രട്ടറി പി പി വാസുദേവനും സംസ്ഥാന സെക്രട്ടറി കൊടിയേരി ബാലകൃഷ്ണനും മറുപടി പറഞ്ഞു. ഇന്നു രാവിലെ സമ്മേളനം 37 അംഗ ജില്ലാ കമ്മിറ്റിയെയും, സംസ്ഥാന സമിതിയിലേക്ക് 30 പേരെയും തിരഞ്ഞെടുക്കും. വൈകീട്ട് 4ന് പെരിന്തല്‍മണ്ണ ജില്ലാ ആശുപത്രി പടിയില്‍ നിന്ന് റെഡ് വോളന്റിയര്‍ മാര്‍ച്ചും ബഹുജനപ്രകടനവും നടത്തും. പടിപ്പുര സ്‌റ്റേഡിയത്തില്‍ സമാപന സമ്മേളനം കോടിയേരി ബാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്
Next Story

RELATED STORIES

Share it