സര്‍ക്കാര്‍ പരസ്യം: 6 സംസ്ഥാനങ്ങള്‍ക്ക് സുപ്രിംകോടതി നോട്ടീസ്്

ന്യൂഡല്‍ഹി: പരസ്യങ്ങള്‍ നല്‍കുന്നതില്‍ സുപ്രിംകോടതിയുടെ മാര്‍ഗനിര്‍ദേശങ്ങള്‍ ലംഘിച്ചുവെന്ന ഹരജിയില്‍ ബിജെപിക്കും കേന്ദ്രത്തിനും ആറ് സംസ്ഥാനങ്ങള്‍ക്കും സുപ്രിംകോടതി നോട്ടീസയച്ചു. ഉത്തര്‍പ്രദേശ്, മധ്യപ്രദേശ്, രാജസ്ഥാന്‍, ജാര്‍ഖണ്ഡ്, ഛത്തീസ്ഗഡ്, തെലങ്കാന എന്നീ സംസ്ഥാനങ്ങള്‍ക്കാണ് നോട്ടീസയച്ചത്. ഇതില്‍ തെലങ്കാന ഒഴികെ എല്ലാ സംസ്ഥാനങ്ങളിലും ബിജെപിയാണ് ഭരണത്തില്‍.
ആം ആദ്മി പാര്‍ട്ടി എംഎല്‍എ സഞ്ജീവ് ഝാ ആണ് കോടതിയെ സമീപിച്ചത്. നാലാഴ്ചയ്ക്കകം മറുപടി നല്‍കാന്‍ ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയി നേതൃത്വം നല്‍കുന്ന ബെഞ്ച് എതിര്‍കക്ഷികള്‍ക്കു നിര്‍ദേശം നല്‍കി.
Next Story

RELATED STORIES

Share it