സര്‍ക്കാര്‍ പരസ്യം തേജസ് പത്രത്തിനും നല്‍കണം: കെഎന്‍ഇഎഫ്

കണ്ണൂര്‍: ചെറുകിട പത്രങ്ങളുടെ നിലനില്‍പ്പുതന്നെ അപകടത്തിലായ ഇപ്പോഴത്തെ സാഹചര്യത്തില്‍ തേജസ് ദിനപത്രത്തിന് സര്‍ക്കാര്‍ പരസ്യം നിരോധിച്ച തീരുമാനം പിന്‍വലിക്കണമെന്നും ജീവനക്കാരുടെ ജോലി സുരക്ഷിതത്വം സര്‍ക്കാരുകള്‍ ഉറപ്പുവരുത്തണമെന്നും കേരള ന്യൂസ്‌പേപ്പര്‍ എംപ്ലോയീസ് ഫെഡറേഷന്‍ പതിനേഴാമത് സംസ്ഥാന സമ്മേളനം കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകളോട് ആവശ്യപ്പെട്ടു. പത്രവ്യവസായം മുന്നോട്ടു കൊണ്ടുപോകുവാ ന്‍ സര്‍ക്കാരുകള്‍ നല്‍കുന്ന സബ്‌സിഡി മാത്രമാണ് സര്‍ക്കാര്‍ പരസ്യം. കഴിഞ്ഞ നാലു വര്‍ഷമായി തേജസ് ദിനപത്രത്തിന് ഡിഎവിപിയും പിആര്‍ഡിയും പരസ്യം നിഷേധിച്ചിരിക്കുകയാണ്. സംസ്ഥാന പ്രസിഡന്റ് എസ് ആര്‍ അനില്‍കുമാര്‍ അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി ഗോപന്‍ നമ്പാട്ട്, ഖജാഞ്ചി ഫസലുര്‍ റഹ്മാന്‍, ദേശീയ സെക്രട്ടറി ബാലഗോപാല്‍, ജെയ്‌സണ്‍ മാത്യു, ജെയിംസ്‌കുട്ടി ജേക്കബ്, കെ സുരേഷ്, വി എ മജീദ്, ബിനീഷ് സംസാരിച്ചു.
Next Story

RELATED STORIES

Share it