thrissur local

സര്‍ക്കാര്‍ പദ്ധതികള്‍ ജനങ്ങളിലെത്തിക്കുന്നതില്‍ സാമൂഹിക സേവന രംഗത്ത് ജേതാക്കള്‍ അപര്യാപ്തമെന്ന്



തൃശൂര്‍: സര്‍ക്കാരുകളുടെ പദ്ധതികള്‍ ജനങ്ങളിലെത്തിക്കുന്നതില്‍ സാമൂഹിക സേവന രംഗത്ത് ജേതാക്കള്‍ അപര്യാപ്തമാണെന്ന് കെസിബിസി വൈസ് പ്രസിഡന്റ് ആര്‍ച്ച് ബിഷപ്പ് മാര്‍ ആന്‍ഡ്രൂസ് താഴത്ത്. കത്തോലിക്ക കോണ്‍ഗ്രസ് നേതാക്കള്‍ക്കായി തൃശൂര്‍ കിലയില്‍ നടത്തിയ ട്രെയ്‌നിങ് പ്രോഗ്രാം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സര്‍ക്കാരിനെ ജനങ്ങളിലേക്ക് കൂടുതല്‍ അടുപ്പിക്കുവാനും വിവിധ തരത്തില്‍ ബുദ്ധിമുട്ടുകള്‍ അനുവഭവിക്കുന്നവര്‍ക്ക് സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ എത്തിക്കുവാനും തൃശൂരുള്ള കേരള ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ലോക്കല്‍ അഡ്മിനിസ്‌ട്രേഷന്‍ സെന്ററിനു സാധിക്കുന്നു എന്നത് ഏറെ ശ്രദ്ധേയമായ കാര്യമാണെന്നും ആര്‍ച്ച് ബിഷപ്പ് പറഞ്ഞു. പൊതുസമൂഹത്തിന്റെ പ്രശ്‌നങ്ങള്‍ ഏറ്റെടുത്തു കൊണ്ട് കത്തോലിക്ക കോണ്‍ഗ്രസ് ഒരു തിരുത്തല്‍ ശ്കതിയായി മുന്നേറണമെന്ന് ആര്‍ച്ച ബിഷപ്പ് ആഹ്വാനം ചെയ്തു. ഡോ. പീറ്റര്‍ എം രാജ്, പി വി രാമകൃഷ്ണന്‍, ഡോ. അഹമ്മദ്, ജ്യോതിഷ്‌കുമാര്‍, പ്രഫ. കെ എം ഫ്രാന്‍സിസ്, പി കെ ജയദേവന്‍, അനൂപ് തുടങ്ങിയവര്‍ വിവിധ വിഷയങ്ങളില്‍ ക്ലാസുകള്‍ നയിച്ചു.
Next Story

RELATED STORIES

Share it