kannur local

സര്‍ക്കാര്‍ നയത്തിനെതിരേ പ്രവര്‍ത്തിച്ചാല്‍ കര്‍ശന നടപടി: കോടിയേരി

കണ്ണൂര്‍: സര്‍ക്കാര്‍ നയത്തിനെതിരേ ഉദ്യോഗസ്ഥര്‍ പ്രവര്‍ത്തിച്ചാല്‍ കര്‍ശന നടപടിയുണ്ടാവുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. കേരളാ മുനിസിപ്പല്‍ ആന്റ് കോര്‍പറേഷന്‍ സ്റ്റാഫ് യൂനിയന്‍(കെഎംസിഎസ്‌യു) 51ാമത് സംസ്ഥാന സമ്മേളനം റബ്‌കോ ഓഡിറ്റോറിയത്തില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ചില പോലിസുകാര്‍ സര്‍ക്കാര്‍ നയത്തിനും ചട്ടങ്ങള്‍ക്കും വിരുദ്ധമായി പ്രവര്‍ത്തിക്കുന്നുണ്ട്. ഇത് കണ്ടെത്തി കര്‍ശനമായി നേരിടും.
സാമൂഹിക ബോധത്തോടൊപ്പം രാജ്യത്തിന്റെ രാഷ്ട്രീയ സ്ഥിതിയുടെ സങ്കീര്‍ണതകളും ജീവനക്കാര്‍ തിരിച്ചറിയണം. കേന്ദ്ര സര്‍ക്കാര്‍ ജനജീവിതം ദുസ്സഹമാക്കുകയാണ്. കോര്‍പറേറ്റുകളുടെയും ആര്‍എസ്എസിന്റെയും കൈയില്‍ മാത്രമേ ഇപ്പോള്‍ പണമുള്ളൂ. 70ലക്ഷം തൊഴിലാളികള്‍ക്ക് മോദി ഭരണകാലത്ത് തൊഴില്‍ നഷ്ടപ്പെട്ടു.
വര്‍ഗീയ കലാപമുണ്ടാക്കി ചര്‍ച്ചകളെ വഴിതിരിച്ചുവിട്ട് ഹിന്ദുത്വം പ്രചരിപ്പിച്ച് കോര്‍പറേറ്റ്‌വല്‍കരണം നടപ്പാക്കുകയാണ് ബിജെപി ചെയ്യുന്നതെന്നും അഹം പറഞ്ഞു. സംസ്ഥാന പ്രസിഡന്റ് വി സുരേഷ്‌കുമാര്‍ പാതാക ഉയര്‍ത്തി. കണ്ണൂരിലെ ആദിവാസി മേഖലയില്‍ നടപ്പാക്കുന്ന ഭവന നിര്‍മാണത്തിന് നഗരസഭ ജീവനക്കാരില്‍നിന്നും പിരിച്ചെടുത്ത ഫണ്ട് സിപിഎം ജില്ലാ സെക്രട്ടറി പി ജയരാജന് ജനറല്‍ സെക്രട്ടറി കെ കെ ശശികുമാര്‍ കൈമാറി.
മേയര്‍ ഇ പി ലത, എന്‍ജിഒ യൂനിയന്‍ ജനറല്‍ സെക്രട്ടറി ടി സി മാത്തുക്കുട്ടി, കെഎസ്ടിഎ ജനറല്‍ സെക്രട്ടറി കെ സി ഹരികൃഷ്ണന്‍, കോണ്‍ഫഡറേഷന്‍ ഓഫ് സെന്‍ട്രല്‍ ഗവ. എംപ്ലോയീസ് ആന്റ് വര്‍ക്കേഴ്‌സ് ജനറല്‍ സെക്രട്ടറി പി വി രാജേന്ദ്രന്‍, കെജിഒഎ ജനറല്‍ സെക്രട്ടറി സി എസ് രഘുലാല്‍, ബിഎസ്എന്‍എല്‍ഇയു ജനറല്‍ സെക്രട്ടറി സി സന്തോഷ് കുമാര്‍, കെഎസ്ഇഎ സംസ്ഥാന വൈസ് പ്രസിഡന്റ് എസ് എസ് ദീപു, വിജയന്‍(യൂനിവേഴ്‌സിറ്റി എംപ്ലോയീസ് കോണ്‍ഫെഡറേഷന്‍), കെപിഎസ്‌സിഇയു സെക്രട്ടറി കെ വി സുനുകുമാര്‍, ബിഎഫ്എഫ്‌ഐ ജനറല്‍ സെക്രട്ടറി എസ് എസ് അനില്‍, അജീഷ് കുമാര്‍ കെഎഎസ്എസ്എ, കെഡബ്ല്യുഇയു ജനറല്‍ സെക്രട്ടറി പി ഉഷാദേവി, എകെജിസിടി ജനറല്‍ സെക്രട്ടറി ഡോ. കെ കെ ദാമോദരന്‍, ഡോ. പി എന്‍ ഹരികുമാര്‍(എകെപിസിടിഎ), കെഎംസിഡബ്ലുഎഫ്-സിഐടിയു ജനറല്‍ സെക്രട്ടറി വി ആര്‍ വിജയകുമാര്‍, സ്വാഗസംഘം ചെയര്‍മാന്‍ കെ പി സഹദേവന്‍, ജനറല്‍ കണ്‍വീനര്‍ എം പ്രശാന്ത് സംസാരിച്ചു.
Next Story

RELATED STORIES

Share it