Flash News

സര്‍ക്കാര്‍ ജീവനക്കാരും അധ്യാപകരും പണിമുടക്കാരംഭിച്ചു

തിരുവനന്തപുരം: ശമ്പള പരിഷ്‌കരണം ഉടന്‍ നടപ്പാക്കണമെന്നാവശ്യപ്പെട്ട് സര്‍ക്കാര്‍ ജീവനക്കാരും അധ്യാപകരും പണിമുടക്കാരംഭിച്ചു. പലഓഫിസുകളുടെയും പ്രവര്‍ത്തനത്തെ സമരം ബാധിച്ചതായാണ് റിപോര്‍ട്ടുകള്‍. സെക്രട്ടേറിയറ്റില്‍ 35 ശതമാനം മാത്രമാണ് ഹാജര്‍ നില രേഖപ്പെടുത്തിയത്്. അതേസമയം, പണിമുടക്ക് അനവസരത്തിലായതിനാല്‍ വിട്ടുനില്‍ക്കുമെന്നാണ്് ഒരുവിഭാഗം ജീവനക്കാര്‍ അറിയിച്ചിട്ടുള്ളത്. സമരത്തെ നേരിടാന്‍ ഡയസ്‌നോണ്‍ ബാധകമാക്കി സര്‍ക്കാര്‍ ഉത്തരവിറക്കിയിരുന്നു.
രണ്ടു വര്‍ഷമായി ഉന്നയിക്കുന്ന ആവശ്യങ്ങളോട് സംസ്ഥാന സര്‍ക്കാര്‍ അവഗണന തുടരുകയാണെന്നാരോപിച്ചാണ് സര്‍ക്കാര്‍ ജീവനക്കാരില്‍ ഒരു വിഭാഗം പണിമുടക്കുന്നത്. ശമ്പള പരിഷ്‌കരണം അടിയന്തരമായി നടപ്പാക്കുക, തസ്തിക വെട്ടിക്കുറയ്ക്കാനുള്ള നീക്കം ഉപേക്ഷിക്കുക, വിലക്കയറ്റം തടയുക എന്നീ ആവശ്യങ്ങളുന്നയിച്ചാണ് പണിമുടക്ക്.
സര്‍ക്കാര്‍ നിഷേധാത്മക സമീപനം തുടരുന്നതിനാലാണ് പണിമുടക്കിന് നിര്‍ബന്ധിതരായതെന്ന് സംയുക്ത സമരസമിതി വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി. പോലിസിനെ ഉപയോഗിച്ചും ഡയസ്‌നോണ്‍ പ്രഖ്യാപിച്ചും പണിമുടക്കിനെ പരാജയപ്പെടുത്താനുള്ള ശ്രമം ശക്തമായി നേരിടുമെന്നും സമരസമിതി അറിയിച്ചു.
Next Story

RELATED STORIES

Share it