സര്‍ക്കാര്‍ കാര്യാലയങ്ങളില്‍ സ്മാര്‍ട്ട്‌ഫോണിന് നിരോധനം

അസ്റ്റാന: കസാഖിസ്താനിലെ സര്‍ക്കാര്‍ കാര്യാലയങ്ങളില്‍ സ്മാര്‍ട്ട്‌ഫോണ്‍ നിരോധിക്കുന്നു. സര്‍ക്കാര്‍ കാര്യാലയങ്ങളിലെ ഉദ്യോഗസ്ഥരും വിവിധ ആവശ്യങ്ങള്‍ക്കായെത്തുന്ന സന്ദര്‍ശകരും സ്മാര്‍ട്ട്‌ഫോണുകള്‍ റിസപ്ഷനില്‍ ഏല്‍പ്പിക്കണമെന്നാണു പുതിയ നിര്‍ദേശം. രഹസ്യസ്വഭാവമുള്ള രേഖകള്‍ ചോരുന്നത് തടയുകയെന്ന ലക്ഷ്യത്തോടെയാണ് നടപടി. മാര്‍ച്ച് 24ഓടെ നിരോധനം പ്രാബല്യത്തില്‍ വരുമെന്നാണ് വിവരം.
സര്‍ക്കാരില്‍ നിന്നു ചോര്‍ന്ന വിവരങ്ങളെ അടിസ്ഥാനമാക്കി ഒരു പ്രാദേശിക മാധ്യമമാണ് റിപോര്‍ട്ട് പുറത്തുവിട്ടത്. സ്മാര്‍ട്ട്‌ഫോണുകള്‍, ടാബ്‌ലറ്റ്, സ്മാര്‍ട്ട് വാച്ചുകള്‍, മറ്റ് ഇലക്‌ട്രോണിക് ഉപകരണങ്ങള്‍ എന്നിവയ്ക്കാണ് നിരോധനം. രഹസ്യസ്വഭാവമുള്ള സര്‍ക്കാര്‍ വിവരങ്ങള്‍ വാട്ട്‌സ് ആപ്പിലൂടെയും മറ്റും ചോര്‍ത്തുന്ന സംഭവങ്ങള്‍ ആവര്‍ത്തിക്കുന്ന സാഹചര്യത്തിലാണ് നടപടിയെന്ന് മെമ്മോയില്‍ പറയുന്നു.
ഇന്റര്‍നെറ്റ്, കാമറ എന്നീ സൗകര്യങ്ങളൊന്നുമില്ലാത്ത അടിസ്ഥാനസൗകര്യങ്ങള്‍ മാത്രമുള്ള മൊബൈല്‍ ഫോണുകള്‍ മാത്രമേ സര്‍ക്കാര്‍ കാര്യാലയങ്ങളിലെ ഉദ്യോഗസ്ഥര്‍ ഉപയോഗിക്കാവു എന്നും നിര്‍ദേശമുണ്ട്. റിപോര്‍ട്ട് ആഭ്യന്തരമന്ത്രിയുള്‍പ്പെടെ മന്ത്രിമാരും സ്ഥിരീകരിച്ചിട്ടുണ്ട്.
Next Story

RELATED STORIES

Share it