Pathanamthitta local

സര്‍ക്കാര്‍ ഓഫിസിന് കംപ്യൂട്ടറുകള്‍ വാങ്ങാന്‍ സഹകരണ ബാങ്കുകളില്‍ നിര്‍ബന്ധിത പിരിവ്

പത്തനംതിട്ട: സഹകരണസംഘം അസിസ്റ്റന്റ് രജിസ്ട്രാര്‍(ജനറല്‍) കാര്യാലയത്തില്‍ കമ്പ്യൂട്ടര്‍ വാങ്ങുന്നതിന് സഹകരണ സംഘങ്ങളില്‍ നിന്ന് നിര്‍ബന്ധിത പണപ്പിരിവ്. സിവില്‍ സ്‌റ്റേഷനില്‍ പ്രവര്‍ത്തിക്കുന്ന അസിസ്റ്റന്റ് രജിസ്ട്രാര്‍ ഓഫിസിലേക്കാണ് ചീത്തയായ കംപ്യൂട്ടറുകള്‍ക്ക് പകരം പുതിയതു വാങ്ങാന്‍ പിരിവു ചോദിക്കുന്നത്. ഓഫിസിലേക്ക് ആവശ്യമായ ഉപകരണങ്ങള്‍ സര്‍ക്കാര്‍ വാങ്ങി നല്‍കുമെന്നിരിക്കേ നിര്‍ബന്ധിത പണപ്പിരിവ് നടത്തിയത് വിവാദമായിരിക്കുകയാണ്. ഏപ്രില്‍ ഒന്നു മുതലുള്ള സഹകരണ സംഘങ്ങളുടെ പ്രവര്‍ത്തനം എങ്ങനെ ആയിരിക്കണമെന്ന് ചര്‍ച്ച ചെയ്യാന്‍ വിളിച്ച യോഗത്തിലാണ് ഈ ഓഫീസിന് കീഴിലുള്ള ഓരോ സഹകരണ സ്ഥാപനവും 2000 രൂപ വീതം കമ്പ്യൂട്ടര്‍ വാങ്ങാന്‍ നല്‍കണമെന്ന് ആവശ്യപ്പെട്ടത്.  സഹകരണ സംഘങ്ങളിലെ സെക്രട്ടറി/അല്ലെങ്കില്‍ ഏറ്റവും മുതിര്‍ന്ന ഉദ്യോഗസ്ഥരാണ് യോഗത്തില്‍ പങ്കെടുത്തത്. എആര്‍ ഓഫിസിന് കീഴില്‍ 35 ല്‍പ്പരം സഹകരണ സംഘങ്ങളാണുള്ളത്. ഇന്നലെ തന്നെ പകുതിയിലധികം ഓഫിസുകളില്‍ നിന്നുള്ളവരും പണം നല്‍കിയിട്ടുണ്ട്. ചിലരില്‍ നിന്ന് 1500 രൂപ വീതമാണ് വാങ്ങിയിട്ടുള്ളത്. എആറുടെ നടപടിയില്‍ സഹകരണസംഘം മേധാവികള്‍ക്ക് എതിര്‍പ്പുണ്ടെങ്കിലും പ്രതികാര നടപടി ഭയന്ന് പണം നല്‍കുകയായിരുന്നുവെന്ന് പറയുന്നു.
Next Story

RELATED STORIES

Share it