Kottayam Local

സര്‍ക്കാര്‍ ഒത്താശയോടെ ക്രഷര്‍ മാഫിയ പാവങ്ങളെ കൊള്ളയടിക്കുന്നു: പി സി ജോര്‍ജ്‌

കോട്ടയം: ക്വാറി, ക്രഷര്‍ മാഫിയ സര്‍ക്കാര്‍ ഒത്താശയോടെ പാവപ്പെട്ട ജനങ്ങളെ കൊള്ളയടിച്ചു ചീര്‍ക്കുകയാണെന്നു കേരളാ ജനപക്ഷം ചെയര്‍മാന്‍ പി സി ജോര്‍ജ് ആരോപിച്ചു. യുവജനപക്ഷം സംസ്ഥാന നേതൃസംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഇതിനായി ഭരണമുന്നണി നേതാക്കളും ജില്ലാ ഭരണകൂടങ്ങളിലെ ഉന്നതരും പ്രതിദിനം ലക്ഷങ്ങളാണ് ഇവരില്‍ നിന്നും പ്രതിഫലം കൈപ്പറ്റുന്നത്. പാവപ്പെട്ടവര്‍ക്ക് വീടു നിര്‍മിക്കുന്ന സര്‍ക്കാര്‍ പദ്ധതിയായ ലൈഫില്‍ നിന്ന് അനുവദിക്കുന്നതിന്റെ 60 ശതമാനവും ഈ കൊള്ളസംഘം പിടിച്ചുപറിക്കുകയാണ്. ഓരോ അടി കാല്‍ ഇഞ്ച് മെറ്റലിന് 35, അര ഇഞ്ചിന് 35, മുക്കാല്‍ ഇഞ്ച് 36, ഒരിഞ്ച് 41, പാറപ്പൊടി ഒരടിക്ക് 40, പി സാന്റ് ഒരടിക്ക് 55, എം സാന്റിന് 46 എന്നിങ്ങനെയാണ് ക്രഷര്‍ യൂനിറ്റുകള്‍ വിലയായി ഈടാക്കുന്നത്. എല്ലാ ചെലവുകളും കഴിഞ്ഞ് പത്ത് രൂപ പോലും ഓരോ ഇനത്തിനും വില വരാത്ത സാഹചര്യത്തിലാണ് ഈ കൊടുംകൊള്ള നടക്കുന്നത്. ജിഎസ്ടിയുടെ പേരില്‍ 14 ശതമാനമായിരുന്ന നികുതി അഞ്ചു ശതമാനമാക്കി കുറച്ചിട്ടും ക്രഷര്‍ ഉല്‍പ്പന്നങ്ങള്‍ക്ക് വില വര്‍ധിക്കുകയാണ്. നൂറു കണക്കിനു അപേക്ഷകളാണ് പുതിയ ക്രഷര്‍ യൂനിറ്റുകള്‍ ആരംഭിക്കുന്നതിനായി ഓരോ ജില്ലയിലും കലക്ടറേറ്റുകളില്‍ കെട്ടിക്കിടക്കുന്നത്. കപട പരിസ്ഥിതിവാദികളെയും കടലാസു സംഘടകളെയും ഉപയോഗിച്ചും ഭരണകക്ഷി നേതാക്കളെ സ്വാധീനിച്ചും പുതിയ യൂനിറ്റുകളുടെ അനുമതി തടയുകയാണ് നിലവിലെ ക്വാറി, ക്രഷര്‍ മാഫിയ. പല ജില്ലാ കലക്ടര്‍മാരും ഇവരുടെ സ്വാധീന വലയത്തിലാണ്. അടിയന്തരമായി മുഖ്യമന്ത്രി പിണറായി വിജയന്‍ ഇക്കാര്യത്തിലിടപെടണമെന്നും പി സി ജോര്‍ജ് ആവശ്യപ്പെട്ടു. സംസ്ഥാന പ്രസിഡന്റ് ആന്റണി മാര്‍ട്ടിന്റെ അധ്യക്ഷതയില്‍ മാലേത്ത് പ്രതാപചന്ദ്രന്‍, സെബി പറമുണ്ട, അഡ്വ.ഷോണ്‍ ജോര്‍ജ്, റിജോ വാളാന്തറ, പ്രവീണ്‍ ഉള്ളാട്ട്, സച്ചിന്‍ ജയിംസ്, ഷെമീര്‍ തോട്ടുങ്കല്‍, ടിജോ ശ്രാമ്പിയില്‍, ജീവന്‍ പനയ്ക്കല്‍, ജോ ആലപ്പുഴ, വിവേക് പിള്ള സംസാരിച്ചു.തൊഴിലാളി സംഗമവും ശില്‍പ്പശാലയും കാഞ്ഞിരപ്പള്ളി: പഞ്ചായത്തിലെ എല്ലാ വാര്‍ഡുകളിലെയും തൊഴിലാളി സംഗമവും ശില്‍പ്പശാലയും ഇന്നു രാവിലെ 9.30ന് ലൂര്‍ദ്പള്ളി പാരിഷ്ഹാളില്‍ നടക്കും. പഞ്ചായത്തിലെ തൊഴില്‍ കാര്‍ഡുള്ള മുഴുവന്‍ തൊഴിലാളികളും പങ്കെടുക്കണമെന്ന് ബ്ലോക്ക് ഡെവലപ്‌മെന്റ് ഓഫിസര്‍ അറിയിച്ചു.
Next Story

RELATED STORIES

Share it